ഉണ്ണി മുകുന്ദന്‍ പെണ്‍വേഷം കെട്ടിയ കഥ; വിഡിയോ വൈറല്‍

unni-mukundan3
SHARE

ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ്ലുക്ക് വൈറലായതിന് പിന്നാലെ അതിന്‍റെ മേക്കിങ് വിഡിയോ ശ്രദ്ധ നേടുന്നു. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്ത്, ശരീരമാകെ ബ്ലീച്ച് ചെയ്ത്, കണ്‍പീലികള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ ഉണ്ണിയുെട സമര്‍പ്പണത്തിന് തെളിവായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രദീപ് രങ്കനാണ് ഈ മേക്ക് ഓവറിന് പിന്നില്‍. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും ഒരുക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. 

എന്റെ നല്ലപാതി, കരിഷ്മ എന്ന തലക്കെട്ടില്‍ ഉണ്ണി തന്നെയാണ് തന്റെ സ്ത്രീ വേഷത്തിലുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇവളിലേക്കുള്ള എന്റെ യാത്ര അൽപം വേദന നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ ഇവളെ കണ്ടുമുട്ടിയപ്പോൾ ഞാൻ സമ്മതിക്കുന്നു ആ വേദനകളെല്ലാം വിലമതിക്കാനാകാത്തതാണെന്ന്. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

MORE IN SPOTLIGHT
SHOW MORE