പിശുക്കനായ ഭർത്താവ്, നാൽപതാം ദിവസം യുവതിയുടെ വിവാഹ മോചന ഹർജി

divorce
SHARE

വിവാഹമോചനത്തിന് പലകാരണങ്ങളും ഉണ്ടാകും ഇന്നത്തെ കാലത്ത്. എന്നാൽ, ഷവർമ വാങ്ങിത്തന്നില്ലെന്ന് പറഞ്ഞ് വിവാഹ മോചനം ആദ്യമാകും. ഇൗജിപ്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് നാൽപതാമത്തെ ദിവസമാണ് യുവതി ഷവർമയുടെ പേരിൽ വിവാഹ മോചന ഹർജി സമർപ്പിച്ചത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് താൻ ഇയാളെക്കാണുന്നതെന്നും യുവതി പറയുന്നു. 

പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് ഭർത്താവിന്റെ അഭിപ്രായ‌ം. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഭര്‍ത്താവ് ഇപ്രകാരം തന്നോട് പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്നും യുവതി പറയുന്നു. കഴിഞ്ഞ നാൽപത് ദിവസത്തിനിടെ തന്നെ ഭർത്താവ് പുറത്ത് കൊണ്ടുപോയിട്ടില്ല. ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്ത് കൊണ്ട് പോയ ദിവസമാണ് വിവാഹമോചനത്തിന് കാരണമായ സംഭവം നടന്നത്. തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അത് കൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്.

ഷവർമ വാങ്ങണമെന്ന് നിർബന്ധം പിടിച്ച യുവതിയോട് നീ എന്റെ സ്വത്ത് നശിപ്പിക്കാൻ പിറന്നവളാണെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. യാത്രയിൽ മുഴുവൻ അവഹേളിക്കുകയും ചെയ്തു, ഇതെല്ലാം മാനസീകമായി തളർത്തിയെന്നും, അതിനാലാണ് താൻ വിവാഹ മോചന ഹർജി സമർപ്പിക്കുന്നതെന്നും യുവതി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE