സമുദ്രത്തിന് മുകളിൽ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വിഡിയോ

plane-1
Representative Image
SHARE

യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിനുണ്ടായത് ഗുരുതരമായ എൻജിൻ തകരാർ. പസഫിക് സമുദ്രത്തിന് മുകളിൽ വച്ചായിരുന്നു തകരാറുണ്ടായത്. 373 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പ്രധാന എന്‍ജിന്റെ പുറം മൂടി വലിയ പൊട്ടിത്തെറിയോടെ ഊരിത്തെറിക്കുകയായിരുന്നു. ഇതുമൂലം വിമാനം ഒരു വശത്തേക്ക് ചരിയുകയും ഉലയുകയും ചെയ്തു. ‍സാൻഫ്രാൻസിസ്കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്.

363 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം മണത്ത ഉടനെ അമേരിക്കയിലെ വിമാനത്താവളത്തിൽ വിമാനം ഇറക്കുകയായിരുന്നു. രക്ഷപെടുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പുറം മൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു യന്ത്രം ഉപയോഗിച്ചു വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂർ പറക്കാൻ സാധിക്കുന്ന വിധത്തിലാണു രൂപകൽപനയെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും വിമാനക്കമ്പനി അധികൃതര്‍ പ്രതികരിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരുടെ ജീവന് രക്ഷയായത്. 

MORE IN SPOTLIGHT
SHOW MORE