സൗഹൃദം മുഖ്യ പ്രമേയമാകുന്ന ഹ്രസ്വചിത്രവുമായി വിദ്യാര്‍ഥികൾ

short-film
SHARE

സ്കൂള്‍ പഠനകാലത്തെ സൗഹൃദം മുഖ്യ പ്രമേയമാകുന്ന ഹ്രസ്വചിത്രവുമായി ഒരു പറ്റം സ്കൂള്‍ വിദ്യാര്‍ഥികള്‍. കാഞ്ഞങ്ങാട്, പെരൂര്‍ സദ്ഗുരു പബ്ലിക് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളൊരുക്കിയ കൂട്ടുകാര്‍ എന്ന ചിത്രം സഹജീവിസ്നേഹത്തിന്റെയും, സഹാനുഭൂതിയുടേയും സന്ദേശം പങ്കുവയ്ക്കുന്നു. 

അസുഖബാധിതനായി ഓപ്പറേഷൻ നടത്താൻ പണമില്ലാതെ വിഷമിക്കുന്ന സഹപാഠിക്കും, കുടുംബത്തിനും ക്ലാസിലെ മറ്റു വിദ്യാര്‍ഥികള്‍ കൈത്താങ്ങാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

കാരുണ്യത്തിന്റെ നല്ലപാഠങ്ങൾ പുതുതലമുറയിലേയ്ക്ക് പങ്കുവയ്ക്കുകയാണ് കൂട്ടുകാര്‍ എന്ന ഈ ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സഹപാഠികള്‍ സുഹൃത്തിന്റെ ദുഖത്തില്‍ ഒരു താങ്ങായി കൂടെ നിന്ന് അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്. 

സദ്ഗുരു പബ്ലിക് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് 15 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ക്ലാസിലെ ഇടവേളകള്‍ക്കിടയില്‍ ഒരു വിദ്യാര്‍ഥി പറഞ്ഞ കഥയാണ് കൂട്ടുകാര്‍ എന്ന ചിത്രമായി മാറിയത്. 

സിനിമയുടെ സാങ്കേതിക വശങ്ങള്‍ അറിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെ അധ്യാപകര്‍ തുണയായി. പലരും ആദ്യമാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. 

വിദ്യാര്‍ഥികളുടെ ‌കഴിവിനെ അധ്യാപകരും കൈയ്യടിച്ച് പ്രല്‍സാഹിപ്പിക്കുകയാണ്. 

യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കാനാണ് കുട്ടിക്കൂട്ടം ലക്ഷ്യമിടുന്നത്. ഒപ്പം സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ഹ്രസ്വചിത്രങ്ങള്‍ ഇനിയും ഒരുക്കണമെന്നാണ് ഇവരുടെ ആഗ്രഹവും. 

MORE IN SPOTLIGHT
SHOW MORE