മൂർഖൻ പാമ്പിന്റെ വായതുന്നിക്കെട്ടാൻ നോക്കിയ ഓട്ടോഡ്രൈവർക്ക് സംഭവിച്ചത്

snake-bites-man
SHARE

വെയിൽകൊണ്ടു കിടന്ന പാമ്പിനെ പിടികൂടി വായതുന്നിക്കെട്ടാൻ നോക്കിയ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീഹാറിലാണ് സംഭവം. ഓട്ടോഡ്രൈവറായ ബോലോനാഥ് പാമ്പി പിടുതത്തിൽ സമർഥനാണ്. വീടിനടുത്ത് ചുരുണ്ടുകൂടിക്കിടന്ന മൂർഖൻപാമ്പിനെ ബോലോനാഥ് പിടികൂടി. അതിനുശേഷം അതിന്റെ വായ തുന്നിക്കെട്ടാന്‍ ശ്രമിച്ചു. ഇതിനായി സൂചിയും നൂലും പാമ്പിന്റെ വായിലേക്ക് കുത്തിയിറക്കി.  സൂചിമുന കൊണ്ട് പാമ്പ് വേദനയില്‍ ശക്തിയായി പിടിഞ്ഞ് ബോലാനാഖിന്റെ കയ്യില്‍ നിന്ന് വഴുതിവീണ് വിരലില്‍ കൊത്തി.

പാമ്പിന്റെ കടിയേറ്റ കാര്യം ബോലാനാഥ് കാര്യമായിയെടുത്തില്ല. ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും തനിക്ക് വിഷം ഏല്‍ക്കില്ലെന്നായിരുന്നു പ്രതികരണം. പാമ്പിന്റെ വായ ഇയാള്‍ വീണ്ടും തുന്നിക്കെട്ടി. നേരത്തെ വേറെ പാമ്പിന്റെയും വായ തുന്നിക്കെട്ടിയിരുന്നു.

 അല്‍പ സമയത്തിനകം ബോലാനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തും മുന്‍പ് മരണത്തിന് കീഴടങ്ങി. ഇതോടെ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. ബോലാനാഥിന്റെ ചിതയ്ക്ക് സമീപം പാമ്പിനെ കത്തിക്കുകയും ചെയ്തു.  

MORE IN SPOTLIGHT
SHOW MORE