പരീക്ഷയുടെ ഇടയ്ക്കൊരു പ്രസവം; രണ്ടിലും പാസായി

naiziya-thomas
SHARE

ഒന്നിലേറെ കാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ് എല്ലാകാലത്തും പ്രശംസ അർഹിക്കുന്നതാണ്. എങ്കിലും പരീക്ഷയും പ്രസവും ഒരേപോലെ കൈകാര്യം ചെയ്ത നൈസിയതോമസ് എന്ന യുവതി അത്ഭുതമാണ്. പ്രസവത്തിനായിട്ടാണ് മിസൂരിയിലുള്ള നൈസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെയായിരുന്നു നൈസിയുടെ കോളജിലെ പരീക്ഷയും. പരീക്ഷ എഴുതാത്തപക്ഷം കോഴ്സ് പൂർത്തിയാക്കാനാവില്ല. എന്നാൽ പിന്നെ പ്രസവവേദന വരുന്നിടം വരെ ഓൺലൈനായി പരീക്ഷ എഴുതിപൂർത്തിയാക്കാമെന്ന് നൈസി തീരുമാനിച്ചു. 

നിറവയറുമായി നൈസി പരീക്ഷ എഴുതുന്ന ഫോട്ടോ അമ്മ ക്യമാറയിൽ പകർത്തുകയും ചെയ്തു. ചൊവാഴ്ച്ച രാവിലെയായിരുന്നു പരീക്ഷ. പ്രസവവേദനയുടെ ഇടയിലും നൈസി പരീക്ഷ എഴുതി പൂർത്തിയാക്കിയതും വേദന കലശലായി. ലാപ്ടോപ്പ് മടക്കിവച്ച് നേരെ പ്രസവമുറിയിലേക്ക്. 

രക്തംനഷ്ടമായതിനെത്തുടർന്ന് പ്രസവത്തോടെ നൈസി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞപ്പോൾ നൈസിയെ കാത്തിരുന്നത് ഇരട്ടസന്തോഷവാർത്തയായിരുന്നു. ആൺകുഞ്ഞ് ജനിച്ചതും ഒപ്പം ഉയർന്ന മാർക്കോടെ പരീക്ഷ പാസായതും. കാമുകനും കുഞ്ഞിന്റെ പിതാവുമായ ഡൈവൺ ജോൺസണാണ് ഇരട്ടിസന്തോഷം നൈസിയെ അറിയിച്ചത്. 

naziya-with-kid
MORE IN SPOTLIGHT
SHOW MORE