ഇത്ര അപമാനിക്കപ്പെടാൻ താൻ എന്തുചെയ്തെന്ന് മോദി, ഇതാ ഒരിന്ത്യന്‍ പൗരന്റെ മറുപടികള്‍..!

devanad-chaudary
SHARE

കോൺഗ്രസുകാരുടെ രൂക്ഷ വിമർശനങ്ങൾ കേട്ട് പ്രധാനമന്ത്രി ഒരു ചോദ്യം ചോദിച്ചു; ഇത്രമാത്രം അപമാനിക്കപ്പെടാൻ ഞാൻ എന്തുചെയ്തു? ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലായിരുന്നു നരേന്ദ്രമോദിയുടെ ചോദ്യം. ചോദ്യം സമൂഹമാധ്യമം ഏറ്റുപിടിച്ചു. പ്രധാനമന്ത്രി എന്തുകൊണ്ട് ഇത്രമാത്രം അപമാനം നേരിടുന്നു എന്ന ചോദ്യത്തിന് പലരും പലതരത്തിലുള്ള ഉത്തരങ്ങൾ നൽകി. കൂട്ടത്തിൽ ദേവദാൻ ചൗധരി എന്ന സാധാരണ പൗരന്‍ നൽകിയ ഉത്തരം വൈറലായിരിക്കുകയാണ്. 22 പോയിന്റുകളാണ് ഇദ്ദേഹം അക്കമിട്ട് നിരത്തിയിരിക്കുന്നത്: 

1. നോട്ട് അസാധുവാക്കലിലൂടെ ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥ തകർത്തു.

2. ഇന്ത്യയുടെ പരമ്പരാഗതമായ ഒത്തൊരുമ എന്ന സംസ്കാരം തകർത്തു. മതപരമായും പ്രാദേശികമായും ഭാഷാപരമായും സംസ്കാരികമായും ഭിന്നിപ്പിച്ചു. 

3. സനാതനധർമ്മം എന്ന മഹത്തായപാഠത്തിൽ ഫാസിസത്തിന്റെ നിറം ചേർത്തു. 

4. ദേശീയതയുടെ പേരിലുള്ള പൊള്ളത്തരങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതാണ്. 

5. ഹിന്ദുശക്തികൾക്ക് വേണ്ടിയുള്ള ഭരണമായി മാറി. 

6. വിവിധ സ്രോതസുകളിലൂടെ ദിനംപ്രതിയുള്ള വ്യാജവാഗ്ദാനങ്ങൾ. 

7. ഭരണഘടനയിലെ സ്വകാര്യത നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് പട്ടാളഭരണത്തിന് സമാനമായി ആധാർ നിർബന്ധമാക്കി. 

8. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം. 

9. ജനങ്ങളുടെ ശബ്ദത്തിന് കാത് നൽകാതെയുള്ള സ്വേച്ഛാധിപത്യ നിലപാടുകൾ. 

10. ജനങ്ങളുടെ ഇടയിൽ വിജ്ഞാനം പകരാതെ വെറുപ്പ് പടർത്തുന്നു. 

11. അഭിപ്രായസ്വാതന്ത്ര്യ നിഷേധം. 

12. ഹ്യൂമൺ ഡെവലപ്മെന്റ് സൂചികയിലെ ഇടിവ്. 

ഇതരത്തിൽ 22 ശക്തമായ കാരണങ്ങളാണ് ദേവദാൻ ചൂണ്ടികാട്ടിയിരിക്കുന്നത്. ഈ സൂചികയ്ക്ക് സമൂഹമാധ്യമത്തിന്റെ പൂർണ്ണപിന്തുണയുമുണ്ട്.

MORE IN SPOTLIGHT
SHOW MORE