മൂന്നുമാസമെടുത്ത് വിരാട് അനുഷ്കയ്ക്കായി തിരഞ്ഞെടുത്ത മോതിരത്തിന്റെ വില!!

kohli-anushka-reception
SHARE

വിരുഷ്ക ഒന്നായവേളയിൽ വിരാട് അനുഷ്കടെ അണിയിച്ച മോതിരത്തിന്റെ വില അറിയണോ?? ഒരു കോടിയിലധികം രൂപ! ഓസ്ട്രിയയിൽ നിന്നും പണികഴിപ്പിച്ച പ്രത്യേകമോതിരമായിരുന്നു പ്രണയിനിയുടെ വിരലുകളിൽ അണിയിച്ചത്. അപൂർവ്വമായ വജ്രങ്ങൾകൊണ്ടാണ് മോതിരം പണിതിരിക്കുന്നത്. ഇത്രയും സുന്ദരമായ ഡിസൈൻ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

എന്നാലും വിവാഹമോതിരത്തിന് ഒരുകോടിയോ എന്നു ചിന്തിക്കുന്നവർ മറ്റൊരു കാര്യം കൂടി കേൾക്കണം, വിവാഹവേദിക്കു വേണ്ടി വിരാട് മുടക്കിയ കാശുപോലും ഈ മോതിരത്തിനോളം വരില്ല. 

anushka-virat

ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ ടസ്കനിയിലെ ഹെറിറ്റേജ് റിസോർട്ടാണ് വിവാഹത്തിനു വേദിയായത്. റിസോർട്ടില്‍ ഒരാഴ്ചത്തേക്കുള്ള വാടകയാണ് ഒരുകോടി. ഒരു രാത്രിയിലേക്കു മാത്രം ഇവിടുത്തെ ചിലവ് 6,50,000 മുതൽ 14,00,000 വരെയാണത്രേ. അതിനേക്കാളെല്ലാം വിലപിടിപ്പുള്ള മോതിരം തിരഞ്ഞടുക്കാനായി വിരാട്  മൂന്നുമാസമെങ്കിലും എടുത്തിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

വിവാഹത്തിനു മുമ്പായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലുള്ള വിവാഹ നിശ്ചയ ചടങ്ങിലാണ് വിരാട് അനുഷ്കയെ മോതിരം അണിയിച്ചത്. സബ്യസാചി ഡിസൈൻ ചെയ്ത ചുവപ്പു നിറത്തിലുള്ള വെൽവെറ്റ് സാരിയാണ് അനുഷ്ക വിവാഹ നിശ്ചയത്തിനായി ധരിച്ചത്. നീലനിറത്തിലുള്ള സ്യൂട്ടിൽ വിരാടും സൂപ്പർ ലുക്കിലെത്തി.

ഡിസംബർ 21ന് ന്യൂഡൽഹിയില്‍ ബന്ധുക്കള്‍ക്കു േവണ്ടിയും ബോളിവുഡ്–ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കൾക്കായി ഡിസംബർ 26ന് മുംബൈയിൽ മറ്റൊരു റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്യും.

വിവാഹ ആഘോഷങ്ങൾക്കു ശേഷം സൗത്ത്ആഫ്രിക്കയിലേക്കു പറക്കാനാണ് വിരാടിന്റെയും അനുഷ്കയുടെയും തീരുമാനം. അതിനുശേഷം സീരീസുകൾക്കായി തയാറെടുക്കുന്ന വിരാടിനൊപ്പം ന്യൂഇയർ കൂടി ആഘോഷിച്ച് തന്റെ ചിത്രങ്ങളുടെ തിരക്കിലേക്കു മടങ്ങാനാണ് അനുഷ്ക തീരുമാനിച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE