ചിലർ മൊബൈൽ ഫോൺ കയ്യിലെടുക്കുന്നത് സിനിമ കാണാൻ മാത്രമായിരിക്കും.അത്തരക്കാർക്കിതാ ഒരു സന്തോഷ വാർത്ത. ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ വെറും സെക്കൻഡുകൾ മാത്രം മതി. മിനിറ്റുകൾക്കകം അറുപതോളം സിനിമകൾ മൊബൈൽ ഫോണിനുള്ളിലാക്കാം.
ടി മൊബൈൽസും എറിക്സണുമാണ് പുതിയ ടെക്നോളജി അവതരിപ്പിച്ചിരിക്കുന്നത്. 60 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ മിനിറ്റുകൾ മതിയെന്നാണ് റിപ്പോർട്ട്. 1.1 ജിബി പിഎസ് വേഗതയാണ് ഇതിനു കിട്ടുക. പരീക്ഷണം വിജയകരമായെന്നാണ് വാർത്തകൾ. ലൈസൻഡ് അക്സസ് അസിസ്റ്റഡ് ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ ടെക്നോളജി ഉപഭോക്താക്കളിലേക്ക് ലഭ്യമാക്കാൻ ഇനിയും സമയമെടുക്കുമെന്നു ടി മൊബൈൽസ്, എറിക്സൺ അധികൃതർ പറഞ്ഞു.