ശാപമോക്ഷം നല്‍കുമോ രാജകുമാരന്‍ ; കര്‍ണാടക കാത്തിരിക്കുന്നു

mysore-royal
SHARE

ആധുനിക കാലത്ത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും മൈസൂരു രാജകുടുംബത്തിന്‍മേല്‍ പതിച്ചിരിക്കുന്ന  ശാപത്തിന്റെ കഥ കേട്ടാല്‍ . നാനൂറ് വര്‍ഷമായി ഈ ശാപം പേറിയാണ് മൈസൂരു വൊഡയാര്‍ രാജാക്കന്‍മാര്‍ ജീവിക്കുന്നത് . രാജകുംടുബത്തില്‍ കഴിഞ്ഞ ദിവസം പിറന്ന ഇരുപത്തിയെട്ടാമത്തെ കിരീട അവകാശിയിലാണ് ഇനി പ്രതീക്ഷ അത്രയും . 

1953ലാണ് വൊഡയാര്‍ രാജകുംടുംബത്തില്‍ ഒരു കുഞ്ഞുപിറന്നത് . ആറുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ് അവസാനിച്ചത് കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മഹാറാണി തൃഷിക കുമാരി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതോടെയാണ്. മൈസൂരുവിലെ പ്രധാന ആഘോഷമായ ദസറയില്‍ രാജാവിനൊപ്പം മഹാറാണിയും പങ്കെടുക്കണം. നിറവയറുമായി തൃഷിക കുമാരി ദറസ ചടങ്ങുകളില്‍ പങ്കെടുത്തതോടെയാണ് കൊട്ടാരത്തില്‍ കുഞ്ഞിക്കാല്‍ കാണാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നത്. അതോടെ രാജകുമാരനായുള്ള കാത്തിരിപ്പിലായിരുന്നു കന്നഡികര്‍ . 

തലക്കാട് മണലാകട്ടെ,  രാജാക്കന്‍മാര്‍ക്ക് മക്കളുണ്ടാകാതിരിക്കട്ടെ "

1612 ലാണ് ശാപത്തിന് കാരണമായ സംഭവങ്ങളുടെ തുടക്കം . വിജയനഗര സാമ്രാജ്യത്തിന് കീഴിലായിരുന്നു മൈസുരു. വൊഡയാര്‍ രാജാവ് വിജയനഗരചക്രവര്‍ത്തിയായ തിരുമലരാജയെ കീഴടക്കി മൈസൂരു തിരിച്ചുപിടിച്ചു. തിരുമലരാജയുടെ ഭാര്യയും മഹാറാണിയുമായ അലമേലമ്മ കൊട്ടാരത്തിലെ ആഭരണങ്ങളുമായി കാവേരി നദിയുടെ തീരത്തുള്ള തലക്കാടിലേയ്ക്ക് കടന്നുകളഞ്ഞു. അലമേലമ്മയെ പിടികൂടി ആഭരണങ്ങള്‍ തിരികെയിത്തിക്കാന്‍ രാജാവ് പടയാളികളെ അയച്ചു.  പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അലമേലമ്മ കാവേരി നദിയില്‍ ചാടി മരിച്ചു. എന്നാല്‍  നദിയില്‍ ചാടും മുമ്പ് അലമേലമ്മ വൊഡയാര്‍ രാജവംശത്തെ ഇങ്ങനെ ശപിച്ചു. " തലക്കാട് മണലാകട്ടെ, രാജാക്കന്‍മാര്‍ക്ക് മക്കളുണ്ടാകാതിരിക്കട്ടെ "

സന്താനഭാഗ്യം ഒന്നിടവിട്ട തലമുറകളില്‍ മാത്രം 

ശാപം പൂര്‍ണമായി ഫലിച്ചില്ലെങ്കിലും ഒന്നിടവിട്ട തലമുറകളില്‍ മാത്രമാണ് വൊഡയാര്‍ രാജകുടുംബത്തില്‍ സന്താനഭാഗ്യം ഉണ്ടാകുന്നത്. മക്കളുണ്ടാകാതായതോടെ അലമേലമ്മയുടെ ഒരു പ്രതിമ കൊട്ടാരത്തിന് സമീപം വൊഡയാര്‍ രാജാവ് സ്ഥാപിച്ചു. അതില്‍ പൂജയര്‍പ്പിച്ച് പ്രാര്‍ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല. അനന്തരവകാശി ഇല്ലാതായതോടെയ ബന്ധുവിന്റെ മകനെ ദത്തെടുക്കേണ്ടി വന്നു. ഇപ്പോഴത്തെ രാജാവായ യദുവീര കൃഷണദത്ത ചാമരാജ വൊഡയാറിനെ രാജകുടുംബം ദത്തെത്താണ് . മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാര്‍ മക്കളില്ലാതെയാണ് മരിച്ചത്. ഇതോടെയാണ് സഹോദരിയുടെ കൊച്ചുമകനായ യദുവീര്‍ ഗോപാല്‍രാജ് അര്‍സിനെ 2015ല്‍  ദത്തെടുത്തത്.  യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറായി പുനര്‍നാമകരണം ചെയ്തു രാജാവായി വാഴിച്ചു. ദത്തെടുക്കപ്പെട്ട രാജാവിനുണ്ടാകുന്ന മകന് കുഞ്ഞുങ്ങളുണ്ടാകില്ല എന്നതാണ് രാജകുടുംബത്തിന്റെ ചരിത്രം 

royal-family

ഇന്നും മരുഭൂസമാനമായി തലക്കാട് 

കാവേരി നദിയുടെ തീരത്തുള്ള മരുഭൂസമാനമായ നാടാണ് തലക്കാട്. അലമേലമ്മയുടെ ശാപം ഫലിച്ചെന്നോണം. ബെംഗളൂരുവില്‍ നിന്ന്  133 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമം ഇന്നൊരു പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്. മുപ്പതിലേറെ ക്ഷേത്രങ്ങളുണ്ടായിരുന്നു ഈ നാട്ടില്‍ എന്നാണ് വിശ്വാസം.  എന്നാല്‍ മണ്ണിനടിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് . അലമേലമ്മയുടെ ശാപത്തെടുതുടര്‍ന്ന് ക്ഷേത്രങ്ങള്‍ മണ്ണിലടിയിലായെന്നാണ് വിശ്വാസം 

mysure

ശാസ്ത്രത്തിനു പിടികൊടുക്കാത്ത ശാപം 

ശാസ്ത്രീയമായി രാജകുടുംബത്തെ അലട്ടുന്ന ശാപം തെളിയിക്കാന്‍ കഴിയില്ലെങ്കിലും പതിനേഴാം നൂറ്റാണ്ടുമുതലുള്ള രേഖകള്‍ പരിശോധിച്ചാല്‍ ആറ് രാജാക്കന്‍മാരാണ് മക്കളില്ലാത്തതിനെ തുടര്‍ന്ന്  ദത്തെടുത്തിട്ടുള്ളത്. സഹോദരന്റെയോ സഹോദരിയുടെയോ ആണ്‍മക്കളെയോ കൊച്ചുമക്കളെയോയാണ് അനന്തരാവകാശികളായി ദത്തെടുക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE