ആകാശത്ത് അഗ്നിവെളിച്ചം; ഭീതിയോടെ ജനം

SHARE
vadakanchery

ഇന്നലെ സന്ധ്യയോടടുത്ത് വടക്കാഞ്ചേരി മേഖലയെ ഉത്കണ്ഠയിലാക്കി ആകാശത്ത് അഗ്നിവെളിച്ചം കണ്ടു. മിനുറ്റുകളോളം നീണ്ടുനിന്ന പ്രകാശവർഷം പ്രദേശവാസികളിൽ ഭീതിയുളവാക്കി.. പള്ളിയുടെ മുകളിൽ വ്യക്തമായി കണ്ട അഗ്നിവെളിച്ചം പലരും ക്യാമറയിൽ പകർത്തി സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ആകാശത്തുനിന്നും ഉൽക്കപോലെയുള്ള വസ്തുഭൂമിയിലേക്ക് പതിക്കുമെന്ന് തോന്നും വിധമായിരുന്നു വെളിച്ചം കണ്ടത്. പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേദം കണ്ടുവെന്ന വാർത്തയും ഇതിനു പിന്നാലെ വന്നു. ആകാശത്തുനിന്ന് ഉൽക്ക പോലുള്ള എന്തെങ്കിലും വസ്തു കത്തിയമർന്നു മേഖലയിൽ പതിച്ചതാകുമോ എന്ന ആശങ്കയിലായിരുന്നു ജനം. അതു പതിച്ചതു ഡാമിലായതു കൊണ്ടാകാം അവിടത്തെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതെന്നും പലരും തട്ടിവിട്ടു.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം കാണാനായതെന്ന് അധികൃതർക്കും വ്യക്തതയില്ല. ഭയപ്പെടാനൊന്നുമില്ലെന്ന് പറയുന്നുണ്ടെങ്കിൽ കാരണം എന്താണെന്ന്  ഔദ്യോഗിക സ്ഥിരീകരണമില്ല.

MORE IN SPOTLIGHT
SHOW MORE