ഈ ഗ്രാമത്തിൽ ചെന്നു പാർക്കാം; സർക്കാർ തരും 38,89950 രൂപ

albenien
SHARE

മഞ്ഞണിഞ്ഞ മലനിരകളും പൈൻമരങ്ങളും തീപ്പെട്ടികൂട് അടുക്കിയതുപോലെയുള്ള ചെറുവീടുകളും തണുത്ത കാറ്റും ശുദ്ധവായുവുമുള്ള മനോഹരഗ്രാമം. അത്തരമൊരു ഗ്രാമത്തിൽ സ്ഥിരമാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ വേഗം പൊയ്ക്കോളൂ സ്വിറ്റ്സർലാൻഡിലേക്ക്. ആൽബേനിയ എന്ന സുന്ദരഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ സർക്കാർ ഇങ്ങോട്ട് കാശ് തരും.  $60,000 അതായത് ഏകദേശം 38,89,950 രൂപയും ഒപ്പം വീടും സർക്കാർ തന്നെ തരും ആൽബേനിയയിൽ. 

240 ൽ താഴെ ജനസംഖ്യയുള്ള ഗ്രാമത്തെ പുനർജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ വക ഈ വമ്പൻ ഓഫർ. ജനസംഖ്യാനിരക്ക് കുറഞ്ഞതിനെ തുടർന്ന് ഗ്രാമത്തിലെ വിദ്യാലയങ്ങളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടി. ആകെയുള്ള ഏഴ് വിദ്യാർഥികൾ പോകുന്നതാകട്ടെ അടുത്തുള്ള പട്ടണത്തിലെ സ്കൂളിലും. ഗ്രാമത്തിലെ ജനസംഖ്യ ഉയർത്താൻ 45 വയസുകഴിഞ്ഞവരോട് വിരമിച്ചതിനുശേഷം ഇവിടെ വന്ന് താമസിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. താൽപര്യമുള്ളവർക്ക് എല്ലാവിധസൗകര്യങ്ങളും സർക്കാർ ഒരുക്കും. രണ്ടുകുട്ടികളുള്ള കുടുംബത്തിന് ഇതോടൊപ്പം $60, 000യും നൽകും. ഒരു നിബന്ധനമാത്രം പത്തുവർഷത്തിനുള്ളിൽ ആൽബേനിയയിൽ വന്ന് താമസിച്ചുകൊള്ളണം.  ഈ വാഗ്ദാനത്തിൽ സ്വിറ്റസർലാൻഡുകാർ വീഴുമോയെന്ന കാത്തിരിപ്പിലാണ് സർക്കാർ.

MORE IN SPOTLIGHT
SHOW MORE