ഒന്ന് വഴിമാറി നിൽക്കൂ, ആ കുഞ്ഞുജീവൻ രക്ഷപെട്ടോട്ടെ

ambulance-traffic
SHARE

"ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത് ദിവസം പ്രായമുള്ള അടിയന്തര ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്ക് വെന്റിലേറ്റർ സഹായമുള്ള ആംബുലൻസിൽ വിദഗ്ധ സംഘത്തോടൊപ്പം ഇന്നുച്ചയ്ക്ക് (23/11/2017) 12.40 മണിയ്ക്ക് യാത്ര ആരംഭിച്ചിരിക്കുന്നു. റോഡ് ഗതാഗതം സുഗമമാക്കാൻ ആംബുലൻസ് പോകുന്ന പാതയിൽ വഴി ഒരുക്കുക. ഈ കുഞ്ഞു ജീവനായി നമുക്ക് ഒരുമിച്ചു കൈകോർക്കാം." ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ ഫെയ്സ്ബുക്കിന് ലൈക്ക് അല്ല വേണ്ടത്, ഒന്ന് വഴിമാറിനിൽക്കലാണ്.  നിങ്ങൾ സഞ്ചരിക്കുന്ന അതേ പാതയിലൂടെയാവും ആ ആംബുലൻസുവരുന്നതെങ്കിൽ വഴിമാറാൻ വൈമനസ്യമരുതേ. 

ട്രാഫിക് സിനിമയ്ക്ക് സമാനമായ ഒരു യാത്രയിലാണ് കോഴികോട്ട് നിന്നുള്ള ആംബുലൻസ്.  വിധി എന്താകും എന്നു പോലും ചിന്തിക്കാനാകാതെ അവർ ആ ജീവനുമായി യാത്ര പോകും. യാഥാർഥ്യമാകും എന്ന് ഒരു ശതമാനം പോലും ആരും ഉറപ്പു നൽകാത്ത യാത്ര.  ആ യാത്രയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ട്രാഫിക്. മലയാള സിനിമയുടെ ട്രാഫിക് തന്നെ മാറ്റിയ ചിത്രത്തെ അനുമസ്മരിപ്പിക്കുകയാണ് ഈ യാത്രയും. സിനിമയിൽ മാധ്യമങ്ങളും നാടും നഗരവും വഴിമാറിയതുപോലെ നമുക്കും വഴിമാറി നൽകാം. നമ്മൾ ഒന്നുവഴിമാറി നിൽക്കാൻ തയാറായാൽ രക്ഷപെടുന്നത് ഒരു ജീവനായിരിക്കും.

MORE IN SPOTLIGHT
SHOW MORE