എട്ടാം ക്ലാസുകാരന്റെ ബാഗിൽ പാമ്പ്, അധ്യാപകരും വിദ്യാർഥികളും ഞെട്ടി

snake1
SHARE

എട്ടാം ക്ലാസ് വിദ്യാർഥി ക്ലാസ് മുറിയിലെത്തി ബാഗ് തുറന്നപ്പോൾ അധ്യാപകരും കുട്ടികളും ‍െഞട്ടി. കാരണം മറ്റൊന്നുമല്ല ബാഗിനുള്ളിൽ പാമ്പ്. ബാഗ് തുറന്നതും പാമ്പ് പുറത്തുചാടി. അധ്യാപകരും കുട്ടികളും ചിതറിയോടി. ബുക്കെടുക്കാനായി കുട്ടി ബാഗ് തുറന്നതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാഗിനുള്ളിൽ എന്തോ തടയുന്നത് പോലെ തോന്നിയ കുട്ടി അതിൽ പിടിച്ചു പുറത്തേക്ക് വലിക്കുകയായിരുന്നു. പാമ്പിനെക്കണ്ടതോടെ അലറിക്കരഞ്ഞുകൊണ്ട് വിദ്യാർഥി പാമ്പിനെ വലിച്ചെറിഞ്ഞു.

പാമ്പെന്നു കേട്ടതോടെ കുട്ടികളും അധ്യാപകരും പരക്കം പാഞ്ഞു. ബഹളത്തിനിടയിൽ പാമ്പ് കയറി മറ്റൊരു ബാഗിനടിയിൽ ഒളിച്ചിരുന്നു. അധ്യാപകർ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തിയാണ് അവസാനം പാമ്പിനെ സ്കൂളിൽ നിന്ന് ഒഴിപ്പിച്ചത്. ഹൈദരാബാദിലാണ് സംഭവം നടന്നത്.

MORE IN SPOTLIGHT
SHOW MORE