ഹോളണ്ടിൽ നിന്നു കേരളത്തിലേക്ക് ലഹരിമരുന്ന് ഇറക്കുമതി

SHARE
camera-sameer-p

ലഹരി മരുന്നുമായി ഒരാളെ പിടിച്ചിട്ടുണ്ടെന്ന  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കസബ സ്റ്റേഷനിൽ എത്തുന്നത്. ജയിലിന് പിറകിലെ  ഇടുങ്ങിയ  വഴികൾ കടന്ന്  എത്തുമ്പോഴും അസാധാരണമായി ഒന്നുമുണ്ടെന്നു തോന്നിയില്ല. സിഐ വന്നിട്ട് പറയാമെന്ന് പരിചയമുള്ള പൊലീസുകാരന്‍ പറഞ്ഞപ്പോഴും സാധാരണ പൊലീസ് കഥയ്ക്ക് അപ്പുറം മറ്റൊന്നുമുണ്ടാകുമെന്നു കരുതിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂജൻ മയക്കുമരുന്ന് വേട്ടയുടെ വാർത്തയാണ് കാത്തിരിക്കുന്നതെന്നും അറിഞ്ഞില്ല.

കല്ലായി കുണ്ടുങ്ങൾ മനക്കാന്റകം വീട്ടിൽ ഷനൂബിന്റെ പേരിലാണ് ഇനി ആ റെക്കോർഡ്. ഒരു ഗ്രാമിന്റെ പത്തിലൊന്ന് കൈവശം വച്ചാൽ പോലും ജാമ്യം കിട്ടാത്ത മാരക ലഹരി മരുന്നായ എൽഎസ്ഡി ഏറ്റവും കൂടുതൽ കൈവശം വച്ചയാളെന്ന കുപ്രസിദ്ധി. 163 ഗ്രാം എല്‍എസ്ഡിയാണ് ഇദ്ദേഹത്തില്‍ നിന്നു പിടികൂടിയത്. ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഷനൂബ് ചില്ലറക്കാരനുമല്ല. മെക്കാനിക്കൽ എൻജിനിയറായ ഇദ്ദേഹം നല്ലളത്തെ കെഎസ്ഇബിയിലെ താൽകാലിക ജോലിക്കാരനാണ്. സ്ഥിരം ജോലി മറ്റൊന്നാണെന്നു മാത്രം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അച്ഛൻ മുണ്ടു മുറുക്കിയുടുത്താണ്  മകനെ ഈറോഡിൽ എൻജിനിയറിങ് പഠിക്കാൻ വിട്ടത്. പക്ഷേ പഠിച്ചത്. മറ്റൊന്ന്!

lsd1

കോളേജ് കാലത്തെ കൗതുകം  വരുമാന മാർഗമാക്കി ഷനൂബ്

ഈറോഡിലാണ് ഷനൂബ് മെക്കാനിക്കൽ എൻജിനിയറങിൽ ഡിപ്ലോമ പഠനം പൂര്‍‍ത്തിയാക്കിയത്. പഠനകാലത്തെ  കൂട്ടുകെട്ടാണ് സനൂബിനെ  എൽഎസ്ഡിയുടെ ലോകത്തേയ്ക്ക് എത്തിച്ചത്. ആദ്യം ഉപഭോക്താവ്. പഠനം കഴിഞ്ഞിറങ്ങിയതോടെ ലഹരിക്കുള്ള പണം കിട്ടാതായി. അതോടെ കച്ചവടം തുടങ്ങി. മണമില്ലാത്ത, ഒരു ഗ്രാമിൽ താഴെ തൂക്കമുള്ളത് മാത്രമാണ് എൽഎസ്.ഡിയെന്നതാണ് ഷനൂബിനെ ആകർഷിച്ചത്. ഒരു ഗ്രാമിന് തന്നെ പതിനായിരം  കിട്ടുമെന്നത് മറ്റരാകർഷണം. വാങ്ങുന്നത് പണച്ചാക്കുകളായതിനാൽ  വിലപേശലില്ലാത്തതും ഷനൂബിനെ പോലുള്ളവരെ ആകർഷിക്കുന്നു.

lsd2

പുതുവൽസര ആഘോഷങ്ങളെ തീപിടിപ്പിക്കാൻ

മലബാറിലെ പുതുവൽസ ആഘോഷങ്ങൾക്ക് ലഹരികൂട്ടാനാണ് ഷനൂബ് ഇത്രയും അധികം അളവിൽ എൽഎസ്ഡി ശേഖരിച്ചത്. സാധാരണ സ്റ്റാമ്പ് രൂപത്തലുള്ളവയാണ്  വരുത്തിയിരുന്നത്. ഹോളണ്ടിൽ നിന്നു ഓൺലൈനില്‍ ബുക്കു ചെയ്ത് ബംഗളുരുവിൽ എത്തുന്നവ പിന്നീട് പലകൈകൾ മറിഞ്ഞാണ്  േകരളത്തിന്റെ അതിർത്തി കടക്കുന്നത്. ചെറിയ സ്റ്റാമ്പുകളായതിനാൽ പിടിക്കപെടാനുള്ള സാധ്യതയും കുറവ്. സ്റ്റാമ്പ്  എൽഎസ്ഡി പുതുവൽസര ലഹരിക്ക് തികയില്ലെന്ന് മനസിലാക്കയതോടെയാണ് ഷിനൂബ് ക്രിസ്റ്റൽ രൂപത്തിലുള്ളവ തേടിയത്. നേപ്പാളിൽ നിന്നു ഏജന്റ് വഴി എത്തിച്ചതാണ് ഇന്നലെ പിടിച്ചെടുത്ത ഈ ക്രിസ്റ്റല്‍ എൽഎസ്ഡി കേരളത്തിൽ ഇത്രയും കൂടിയ അളവുകളിൽ എൽ.എസ്.ഡി പിടികൂടുന്നതും ആദ്യം.

lsd3

ഉപയോഗം... ലഹരി പാർട്ടികളിൽ

ലഹരി ഉപോഗിക്കുന്നവരിൽ പാർട്ടി ഡ്രഗെന്നാണ് എൽഎസ്ഡി അറിയപ്പെടുന്നത്. തുടർച്ചയായി രണ്ടു ദിവസം. എൽഎസ്ഡി പിടിച്ചെടുത്തതോടെ  കൊച്ചിയെ പോലെ കോഴിക്കോടും  ലഹരിമരുന്ന് പാർട്ടികൾ നടക്കുന്നുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നു. മലയോര മേഖലകളിലെ റിസോർട്ടുകളാണ് ഇത്തരം പാർട്ടികളുടെ കേന്ദ്രങ്ങൾ. റിസോര്‍‍ട്ടുകളായതിനാൽ പൊലീസ് പരിശോധനയ്ക്ക് പരിമിതിയുണ്ടെന്നതും  ലഹരിമരുന്ന് മാഫിയക്ക് വളമാകുന്നു.

MORE IN SPOTLIGHT
SHOW MORE