യുവതിയുടെ കാലിൽ സൂചിയും ആണികളും; അന്തംവിട്ട് ഡോക്ടർമാർ

anasuya-needle
SHARE

അനസൂയ ദേവിയെന്ന യുവതിയ്ക്കു മുന്നിൽ ഡോക്ടർമാർ അന്തംവിട്ട് നിൽക്കുകയാണ്. ഈ സ്ത്രീയുടെ കാലിനുള്ളിൽ നിന്നും വരുന്നത് മൂർച്ചയേറിയ സിറിഞ്ച് സൂചികളും ആണികളും ആണത്രെ. വിചിത്രമായ അവസ്ഥ എന്ന അവകാശവാദത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് അനസൂയയും വൈദ്യശാസ്ത്രവും. 

ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ അനസൂയയിൽ 2012 മുതലാണ് ഈ പ്രശ്നം കണ്ടുതുടങ്ങുന്നത്. കാൽമുട്ടിനു താഴെ ചെറിയൊരു മുഴയുണ്ട്. അതിലൂടെ വെള്ളവും കൂടെ ആണികളും സൂചികളും പുറത്തേക്കു വരുന്നു. കഠിനമായ വേദനയാണ് താൻ അനുഭവിക്കുന്നതെന്നു അനസൂയ പറയുന്നു. 

എന്നാൽ യുവതി സ്വയം കാലിൽ ഇവ കുത്തിക്കയറ്റുന്നതാണെന്നാണ് ഡോക്ടർമാരുടെ വാദം. ഇതൊരിക്കലും ഒരു രോഗമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ഒരു പ്രത്യേക മാനസീകാവസ്ഥയില്‍ ചെയ്യുന്നതാകുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ചികിത്സിക്കാൻ തയ്യാറാകാതെ ഇവരെ തിരിച്ചയക്കുകയാണ് എല്ലാവരും. എന്നാൽ ഡോക്ടമാരുടെ വാദം കുടുബം തള്ളിക്കളയുന്നു. താൻ ഒരിക്കലും സ്വയം ഇവ കാലിൽ കുത്തിക്കയറ്റില്ലെന്നു അനസൂയ പറയുന്നു.

ഫത്തേപൂറിലെ ഒരു സർക്കാർ ആശുപത്രിയിൽ വച്ച് എടുത്ത എക്സ് റേ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. 70 പിന്നുകളായിരുന്നു കാലിൽ കണ്ടെത്തിയത്. എന്നാൽ ശരീരത്തിന്റെ മറ്റൊരു ഭാഗത്തും ഇവ കാണാനായില്ല. ഭർത്താവ് ഉപേക്ഷിച്ച മുപ്പത്തിയഞ്ചുകാരിയായ അനസൂയ സഹോദരനൊപ്പമാണ് താമസം. വിദഗ്ധരായ ഡോക്ടർമാരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം. 

MORE IN SPOTLIGHT
SHOW MORE