ഇതാണ് ഫോട്ടോഗ്രഫി, 89കാരി മുത്തശ്ശിയുടെ ചിത്രങ്ങൾ കാണൂ

photographer
SHARE

ഇന്ന് എല്ലാവരും സെൽഫിക്ക് പിന്നാലെയാണ്. എന്നാൽ ഫൊട്ടോഗ്രഫി, യാത്ര, ടെക്നോളജി എന്നിവയൊക്ക ന്യൂജെൻ സംഭവങ്ങളാണെന്ന് കരുതുന്നവർ ഈ 89വയസ്സുകാരി അമ്മൂമ്മയെ ഒന്നു കണ്ടുനോക്കൂ. ഈ പ്രായത്തിലും സെൽഫ് പോർട്രെയ്റ്റ് ഫൊട്ടോഗ്രഫിയിൽ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. അതും വെറുതെയല്ല, തന്റെ 72ാം വയസ്സിൽ ഫൊട്ടോഗ്രഫി പഠിച്ച് പാഷനോടെ തന്നെയാണ് ഈ രംഗത്തേക്ക് ഈ ക്രേസി അമ്മൂമ്മ ഇറങ്ങിയിരിക്കുന്നതും. 

photography54

ഇത് കിമികോ നിഷിമോതോ എന്ന ജാപ്പനീസ് മുത്തശ്ശി, കഴിഞ്ഞ 17 വർഷമായി തന്റെ സ്വന്തം ചിത്രങ്ങൾ തന്നെ വ്യത്യസ്തമായി എടുത്ത് സ്വയം എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ച് കയ്യടി നേടുന്ന മിടുമിടുക്കി. കാണാം 89 വയസ്സിന്റെ കുസൃതിയും കഴിവുകളും. ഈ പ്രായത്തിലും ശാരീരിക ബുദ്ധിമുട്ടുകളോ റിസ്കുകളോ ഒന്നും വകവയ്ക്കാതെ രസകരവുംവ്യത്യസ്തവുമായ ചിത്രങ്ങളാണ് കിമികോയുടേത് എല്ലാം തന്നെ. 

photography2
MORE IN SPOTLIGHT
SHOW MORE