ഐഫോണിലും കള്ളന്മാർ; മലയാളി യുവാവിന് കിട്ടിയ പണി

man-got-fake-iphone
SHARE

ഐഫോണിലും കള്ളന്മാരുണ്ടോ? തീർച്ചയായും ഉണ്ട്. കള്ളനോട്ട് പോലെ തന്നെ കള്ളഐഫോണുകളുമുണ്ട്. മലയാളിയായ മനു എന്ന യുവാവിന് ബംഗളൂരുവിൽ കിട്ടിയത് എട്ടിന്റെ പണി. നാട്ടിലേക്ക് വരാൻ ബസുകാത്തു നിൽക്കുമ്പോൾ കണ്ടാൽ യോഗ്യനായ ഒരാൾ യുവാവിന്റെ അടുത്തുവന്നു നിന്നു. അഞ്ചുനിമിഷങ്ങൾക്കുശേഷം അയാൾ കൈയിലിരുന്ന ആപ്പിൾ ഐഫോൺ വിൽക്കാൻ ശ്രമിച്ചു. 70,000 രൂപയുള്ള ഫോണാണെന്നും ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് താൻ ഇത് വിൽക്കാൻ ശ്രമിക്കുന്നതെന്നും വന്നയാൾ മനുവിനോട് പറഞ്ഞു. വാങ്ങിയ കടയുടെ ബില്ലുൾപ്പടെയാണ് അയാൾ ഫോൺവിൽക്കാൻ നോക്കിയത്. ഐഫോൺ മോഷ്ടിച്ചതാണോയെന്ന് അറിയാൻ മനു ബില്ലും ഐഡിയുമെല്ലാം വിശദമായി പരിശോധിച്ചു. വിൽക്കാൻ വന്നയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോഴും ബില്ലിലെ പേരും കാർഡിലെ പേരും ഒന്നുതന്നെ. വേണ്ട എന്നു പറഞ്ഞിട്ടും കഷ്ടപ്പാടുകൾ തുടർന്നതോടെ 20,000 രൂപക്ക് ഫോൺവാങ്ങി. 

വീട്ടിലെത്തി രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോഴാണ് ഐഫോണിന്റെ കള്ളനാണ് കൈയിൽ കിട്ടിയതെന്ന് മനസിലായത്. യഥാർഥ ഐഫോണ്‍ കവറില്‍ ഡ്യൂപ്ലിക്കേറ്റ് പാർട്സുകൾ ഘടിപ്പിച്ചാണത്രെ വിൽപ്പന. ഐഫോൺ 7 പ്ലസിന്റെ എല്ലാഫീച്ചേഴ്സും പുറമെയുണ്ടെങ്കിലും അകത്തിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസിലാക്കിയപ്പോഴേക്കും 20,000 രൂപ നഷ്ടമായി. തനിക്കുണ്ടായ അനുഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ യുവാവ് വിവരിക്കുന്നുണ്ട്.  

MORE IN SPOTLIGHT
SHOW MORE