കിങ് ഓഫ് ബിർ തവാലി; ആളില്ലാരാജ്യത്തെ രാജാവാകാൻ ഇന്ത്യക്കാരൻ

suyashu-dixit
കടപ്പാട്; ഫെയ്സ്ബുക്ക്
SHARE

ആരും അവകാശവാദം ഉന്നയിക്കാനില്ല, പേരിനുപോലും ഒരു മനുഷ്യരില്ല, മരുഭൂമിയുടെ നടുവിൽ ഒരു സ്ഥലം- പേര് ബിർ തവാലി. ഈ ആളില്ലാരാജ്യത്തിന്റെ സ്വയംപ്രഖ്യാപിത രാജാവായി ഇന്ത്യക്കാരൻ സുയാഷ് ഡിക്‌ഷിത്ത്. 

ഈജിപ്തിന്റെയും സുഡാന്റെയും ഇടയ്ക്കുള്ള 800 സ്ക്വയർ മൈൽ വിസ്തീർണമുള്ള ചെറിയപ്രദേശമാണ് ബിർ തവാലി. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കാത്തതുകൊണ്ട് സ്വതന്ത്രമായി കിടക്കുന്ന സ്ഥലമാണിത്.

ഇവിടേക്കാണ് ഇൻഡോർ സ്വദേശിയായ സുയാണ് എത്തിയത്. മരുഭൂമിയിലൂടെ 319 കിലോമിറ്റോർ ദൂരം സഞ്ചരിച്ചാണ് ഇയാൾ ഈ ആളില്ലാരാജ്യത്ത് എത്തിപ്പെട്ടത്. 

ബിർ തവാലിയിൽ എത്തിയ ഉടൻ, കൈയിൽ കരുതിയ കൊടിയും നാട്ടി. കുപ്പിയിൽ കരുതിയ വെള്ളം നനച്ച് വിത്തും പാകി. ഇനി മുതൽ ഈ രാജ്യം ഡിക്‌ഷിത്ത് എന്നാണെന്നും താൻ ഇതിന്റെ രാജാവാണെന്നും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രസിഡന്റായി അച്ഛനെയും സുയാഷുരാജാവ് നിയമിച്ചു. അച്ഛനുള്ള തന്റെ പിറന്നാൾ സമ്മാനമാണിതെന്നും ഇയാൾ പറയുന്നു. ഇതുമാത്രമല്ല വിദേശരാജ്യങ്ങളെ നിക്ഷേപത്തിനായും ക്ഷണിച്ചിട്ടുണ്ട്.

suyashu-at-dixit

കേട്ടാൽ വട്ടാണെന്ന് തോന്നുമെങ്കിലും സുയാഷു സീരിയസാണ്. ഈ ഭൂമിയുടെ രാജാവായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതാനും ഉദ്ദേശമുണ്ട്.

ബിർ തവാലിയെ കോളനിവത്കരിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയല്ല സുയാഷു. ഇതിനുമുമ്പും നിരവധിപേർ ശ്രമിച്ചിട്ടുണ്ട്.  ഫെയ്സ്ബുക്കിലൂടെ രാജാവാണെന്ന് പരസ്യപ്രഖ്യാപിക്കുന്ന ആദ്യവ്യക്തിയാണ് സുയാഷു. ഇന്ത്യക്കാരന്റെ അപേക്ഷം ഇജിപ്തും സുഡാനും ഐക്യരാഷ്ട്രസഭയും സ്വീകരിക്കുമോയെന്ന് കണ്ടറിയാം. 

MORE IN SPOTLIGHT
SHOW MORE