ശാസ്ത്രലോകത്തിന് അത്ഭുതമായി; 80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള കടൽസർപ്പം

shark-species
SHARE

ജന്തുലോകത്തെ വിസ്മയങ്ങൾക്ക് അതിരില്ല. ശാസ്ത്രലോകത്തെ എന്നും അമ്പരപ്പിക്കുന്ന ജന്തുലോകം ഇത്തവണ മുന്നിലെത്തിയിരിക്കുന്നത് സർപ്പത്തെ പോലെയൊരു ഭീകരജീവിയുമായിട്ടാണ്. പോർച്ചുഗീസിലെ പോര്‍ട്ടിമോ പ്രദേശത്ത് 701 അടി താഴ്ചയില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. 1.5 നീളമുള്ള ജീവിയുടെ ശരീരം പാമ്പിന്‍റേത് പോലെയാണ്. ഇരപിടിയന്‍ ജീവിയുടെ സമാനമായ താടിയെല്ലുമുള്ള ഇത് സ്രാവ് വർഗത്തിൽപ്പെടുന്നതാണെന്ന് ഗവേഷകർ കരുതുന്നു. 8 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മത്സ്യവര്‍ഗത്തിന്‍റെ ജീവിക്കുന്ന ഫോസില്‍ എന്നാല്‍ ഇതിനെ പോര്‍ച്ചുഗീസ് കടല്‍ ഗവേഷക വിഭാഗം വിശേഷിപ്പിക്കുന്നത്. 

മറ്റ് മൽസ്യങ്ങളെപ്പോലെ എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കുന്ന തരത്തിലാണ് പല്ലുകളുള്ളത്. ഏകദേശം 300 പല്ലുകളുണ്ട്. ദിനോസറുടെ കാലത്ത് ജീവിച്ചിരുന്നവയാണെന്നാണ് ശാസ്ത്ര‍ജ്ഞന്മാരുടെ വിശ്വാസം. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തീരങ്ങളില്‍ നിന്നും നേരത്തെ ഇത്തരം ജീവികളെ കണ്ടെത്തിയിരുന്നു. എന്നാൽ ലാബിലേക്ക് കൂടുതൽ പഠനത്തിനായി എത്തുന്ന കടൽസർപ്പം ഇതാണെന്നാണ് ഗവേഷകർ പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE