മറക്കില്ല നൻപാ!! ശ്രീനാഥിന്റെ കുടുംബത്തിന് വിജയ്‌യുടെ സഹായഹസ്തം

vijay-fans
ചിത്രത്തിന് കടപ്പാട് വിജയ് ഫാൻസ് അസോസിയേഷൻ
SHARE

വിടപറഞ്ഞാലും മറക്കിൽ നൻപാ, ശ്രീനാഥിന്റെ കുടുംബത്തിന് വിജയ്‌യുടെ സഹായഹസ്തം. വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ഘടകം അദ്ധ്യക്ഷനായിരുന്ന ശ്രീനാഥ് കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു വാഹനാപകടത്തിലാണ്‌ മരിക്കുന്നത്. മെർസൽ സിനിമയുടെ ബാനർ കെട്ടിയ ശേഷം തിരികെ വരുന്ന വഴിക്കായിരുന്നു അപകടം. ശ്രീനാഥിന്റെ സുഹൃത്തുക്കളും വിജയ്‌ഫാൻസ് ആസോസിയേഷൻസും ചേർന്നുസംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ എത്തി. ശ്രീനാഥിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപം നൽകി.

വിജയ്‍യുടെ ആരാധകരിൽ പ്രധാനിയാണ് ലവ് ടുഡെ ശ്രീനാഥ് എന്ന് അറിയപ്പെടുന്ന ശ്രീനാഥ്. പോക്കരിസൈമൺ എന്ന ചിത്രത്തിൽ അപ്പാനി ശരത്തിന്റെ കഥാപാത്രത്തിന് പ്രചോദനമായത് ശ്രീനാഥിന്റെ ജീവിതമായിരുന്നു. 

MORE IN SPOTLIGHT
SHOW MORE