മുഖ്യമന്ത്രിയുടെ വാച്ച് ബെഹ്റ കട്ടെടുത്തോ..?

Thumb Image
SHARE

ഡി.ജി.പി ലോക്നാഥ് ബെഹ്റയെ സൂക്ഷിക്കാനേൽപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരള പൊലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടനവേളയിലാണ് ഡി.ജി.പിയുടെ കയ്യിലിരുന്ന വാച്ച് കുട്ടികളുടെ കയ്യിലെത്തിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്.

സ്കൂൾ കുട്ടികളെ സൈബർ ചതിക്കുഴികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് കേരള പോലീസ് നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടനവേദിയിലാണ് മുതുകാടിന്റെ മാജിക്. മുഖ്യമന്ത്രിയുടെ വാച്ച് ഊരിവാങ്ങിയ മുതുകാട് അത് പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിക്കാൻ ഡി.ജി.പിയെ ഏൽപിച്ചു. കാലിയായ മറ്റൊരു പെട്ടി കാണികളായ കുട്ടികൾക്കും നൽകി. 

കുട്ടികളുടെ കയ്യിൽ കൊടുത്ത പെട്ടി തന്റെ കയ്യിലിരുന്ന താക്കോൽകൊണ്ട് മുഖ്യമന്ത്രി തന്നെ തുറന്നു. അതാ ഇരിക്കുന്നു വാച്ച്. ഇതെന്റെ വാച്ച് എന്ന് മുഖ്യമന്ത്രി മൈക്കിലൂടെ സാക്ഷ്യപ്പെടുത്തി. ബെഹ്റയുടെ കയ്യിലുള്ള പെട്ടി തുറന്നപ്പോള്‍ അത് കാലി. തുടർന്ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

MORE IN SPOTLIGHT
SHOW MORE