പെട്രോൾ കള്ളൻ പിടിയിൽ പക്ഷെ ശിക്ഷിക്കാനാവില്ല

Monkey-petrol
SHARE

മനുഷ്യർക്ക് ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ കൊതി ഉണ്ടാകാറുണ്ട്. എന്നാൽ പെട്രോൾ കൊതിയനായ ഒരു വിരുതനെ കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് കണ്ടെത്തുകയുണ്ടായി. തക്കംപാർത്തിരുന്ന് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിച്ചു കുടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് ഒരു കുരങ്ങൻ. അതും പെട്രോളിന് പൊള്ളുന്ന വിലയുള്ള ഈ കാലത്ത്. 

നിര്‍ത്തിയിട്ട വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കപ്പെടുന്നത് പതിവായതോടെ കള്ളനെ പിടികൂടാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. വാഹനങ്ങളിൽ നിന്ന് പെട്രോൾ വലിച്ചു കുടിക്കുന്ന കുരങ്ങനെയാണ് പക്ഷെ നാട്ടുകാർ കണ്ടത്. പെട്രോൾ കുടി കാരണം കുരങ്ങന്റെ ശരീരം അമിതമായി തടിച്ചു. ഇതിനു ശേഷം പഴങ്ങളൊന്നും കഴിക്കാന്‍ കുരങ്ങൻ കൂട്ടാക്കുന്നില്ല. പെട്രോൾ മോഷ്ടിക്കാനെത്തുമ്പോൾ നാട്ടുകാർ ഓടിച്ചു വിടുന്നതും പതിവായിട്ടുണ്ട്. ഇതോടെ കുരങ്ങന്റെ പെട്രോൾ കുടി കുറ‍ഞ്ഞെന്നാണ് അറിയുന്നത്.

MORE IN SPOTLIGHT
SHOW MORE