പൊയ്യാമൊഴി നേരിന്‍റെ അടയാളം

poyyamozhi
SHARE

റെയില്‍വെ പോര്‍ട്ടര്‍ പൊയ്യാമൊഴി കാണിച്ച സത്യസന്ധത മാതൃകാപരമാണ്. പ്ലാറ്റ് ഫോമില്‍ നിന്നും കളഞ്ഞുകിട്ടിയ അഞ്ച് ലക്ഷം രൂപയാണ് പൊയ്യാമൊഴി തിരിച്ചുനല്‍കി മാതൃകയായത്. തമിഴ്നാട്ടിലെ താംബരം സ്റ്റേഷനില്‍ ഈ മാസം ഒന്നാം തിയ്യതി നടന്ന സംഭവം കേട്ടറിഞ്ഞ് ഇന്നലെ റെയില്‍വെ ഡിവിഷന്‍ മാനേജര്‍ നേരിട്ടെത്തി അഭിനന്ദിച്ചു. അതോടെ വലിയ വാര്‍ത്തയാവുകയും എല്ലാവരും അറിയുകയും ചെയ്തു. ഇപ്പോള്‍ സ്റ്റേഷനിലേക്ക് പൊയ്യാമൊഴിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ഫോണ്‍കോളുകള്‍ എത്തുന്നുണ്ട്. വാര്‍ത്ത കേട്ടറിഞ്ഞ പല ഉദ്യോഗസ്ഥരും നേരിട്ടെത്തി അഭിനന്ദിച്ചു. അങ്ങനെ ജീവിക്കാനുള്ള പെടാപ്പാടുകള്‍ക്കിടയിലും പൊയ്യാമൊഴി നേരിന്‍റെ അടയാളമായി നില്‍ക്കുകയാണ് താംബരം സ്റ്റേഷനില്‍.

poyyamozhi2

സംഭവം നടക്കുന്നത് ഇങ്ങനെ, "പുലര്‍ച്ചെ 3.45നുള്ള സേലം –ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് സ്റ്റേഷന്‍ വിട്ടതിന് ശേഷം ഫ്ലാറ്റ് ഫോമിലൂടെ നടക്കുന്നതിനിടയില്‍ ഒരു ബാഗ് ശ്രദ്ധയില്‍ പെടുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ്  പരിശോധിച്ചു. അതില്‍ നിറയെ പണമായിരുന്നു. ഉടന്‍ തന്നെ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററും റെയില്‍വെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. 5,75,720 രൂപ എണ്ണി തിട്ടപ്പെടുത്തി.”

poyyamozhi3

ഇതേ സമയം എഗ്മോറിലെത്തിയ യാത്രക്കാരന്‍ തന്‍റെ ബാഗു പണവും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ പൊലീസിന് പരാതി നല്‍കി. തൊട്ടുപിന്നാലെ താംബരത്തെ റെയില്‍വെ പൊലീസില്‍ നിന്നും പണമടങ്ങിയ ബാഗ് കിട്ടിയെന്ന് സന്ദേശം ലഭിച്ചു. അങ്ങനെ യാത്രക്കാരന്‍ താംബരം സ്റ്റേഷനിലെത്തി രേഖകള്‍ കാണിച്ച് പണം ഏറ്റുവാങ്ങി. കിട്ടിയ ബാഗ് സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതിന് പാരിതോഷികം നല്‍കാന്‍  ഉടമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പൊയ്യാമൊഴി എന്ന പോര്‍ട്ടര്‍ ചിരിച്ചുകൊണ്ടത് നിരസിക്കുകയായിരുന്നു. ജോലിയാണ് ചെയ്യുന്നതെന്നും അതിന് ശമ്പളം കിട്ടുന്നുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞത് എല്ലാവരിലും സന്തോഷം നിറച്ചു. സംഭവം കേട്ടറിഞ്ഞെത്തിയ റെയില്‍വെ ഡിവിഷനല്‍ മാനേജര്‍ നവീന്‍ ഗുലാത്തി പൊയ്യാമൊഴിക്ക് ഉപഹാരം നല്‍കി. റെയില്‍വെ കോച്ചിന്‍റെ മാതൃകയാണ് ഉപഹാരമായി നല്‍കിയത്.

MORE IN SPOTLIGHT
SHOW MORE