ദീപാവലി ദിവസം അച്ഛനൊരു സമ്മാനം കൊടുക്കണം. അച്ഛനെ ഞെട്ടിക്കുന്ന ഒരു സമ്മാനം. ഉദയ്പൂരിലെ രണ്ടു കുട്ടികളുടെ സർപ്രൈസ് സമ്മാനം കണ്ട് നാടാകെ ഞെട്ടിയിരിക്കുകയാണ്. രണ്ടു വർഷം പോക്കറ്റു മണിയായി ലഭിച്ച തുക അത്രയും 10 രൂപ നാണയത്തുട്ടുകളായി മാറ്റിയാണ് ഇവരുടെ സമ്പാദ്യം.
ഈ പണം മുഴുവൻ ബാഗിൽ വാരിക്കെട്ടി ദീപാവലി ദിവസം രാജസ്ഥാനിലെ ഉദയംപൂര്‍ ഹോണ്ട ഷോറൂം അടയ്ക്കാറായപ്പോഴാണ് രണ്ടു കുട്ടികൾ വന്നു കയറിയത്.തങ്ങൾക്ക് അച്ഛന് കൊടുക്കാൻ ഒരു ഹോണ്ട ആക്ടീവ വേണമെന്നായിരുന്നു എട്ടു വയസുകാരൻ യാഷിന്റെയും 13 വയസുകാരി രൂപാലിന്റെയും ആവശ്യം
62000 രൂപയുടെ നാണയങ്ങളുമായി എത്തിയ കുട്ടികൾക്ക് നല്ല സ്വീകരണമല്ല ലഭിച്ചത്. കുട്ടികൾ ആഗ്രഹം പറഞ്ഞതോടെ ഷോറൂം മാനേജറും ജീവനക്കാരും സന്തോഷപൂർവ്വം സ്വീകരിച്ചു. ഡീലർഷിപ്പിലെ ജീവനക്കാർ രണ്ടര മണിക്കൂർ കൊണ്ടാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. അതിനുശേഷം കൂട്ടികളുടെ ഇഷ്ടാനുസരണം ആക്ടീവ കൈമാറുകയും ചെയ്തു. ഒടുവില്‍ ബന്ധുവിനൊപ്പം ആക്ടീവ സ്കൂട്ടുമായി വീട്ടിലെത്തി തങ്ങളുടെ സ്നേഹ സമ്മാനം കുട്ടികള്‍ സര്‍പ്രൈസായി അച്ഛന് സമ്മാനിച്ചു.