കൽപറ്റ ∙ ലോഡ്ജുകളിൽ വിവസ്ത്രനായെത്തി പണം മാത്രം മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി. തലപ്പുഴ പാറക്കൽ ഏഴാം നമ്പർ എസ്റ്റേറ്റ് പാടിയിലെ ഉബൈദിനെയാണ് (54) അറസ്റ്റ് ചെയ്തത്. കൽപറ്റയിലെ ലോഡ്ജിൽ പതിനായിരം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് എങ്കിലും നിരവധി മോഷണങ്ങൾക്കു പിറകിൽ ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
വിവസ്ത്രനായി മോഷണത്തിനെത്തുന്നതാണ് ഇയാളുടെ രീതി. ആഭരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ടെങ്കിലും പണം മാത്രമേ മോഷ്ടിക്കൂ. എസ്ഐ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.