E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 08:26 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കായൽ തീരത്തെ കിടിലൻ ഷാപ്പ് , രാജപുരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shapp-1.jpg.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാന്താരിയും ഇഞ്ചിയും ചതച്ചുചേർത്ത് മുളംകുറ്റിയിൽ നിറക്കുന്ന കള്ളു ഒാർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറും. മുളംകള്ളും മുന്തിരി കള്ളും മധുര കള്ളും ഇവയ്ക്ക് കൂട്ടായി എത്തുന്ന കരിമീൻ വാട്ടി വറ്റിച്ചതും. കക്കയിറച്ചി റോസ്റ്റും. കള്ളു ഷാപ്പിലെ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്നത് എരിവും പുളിയും ഒരുമിക്കുന്ന മീൻക്കറിയും പള്ളത്തി മുതൽ കൊഞ്ചു വരെയുള്ള കായൽ സമ്പത്തിന്റ രുചിമേളവും ഒപ്പം നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന മധുരകള്ളുമൊക്കെയാണ്. ഫാമിലി റെസ്റ്ററന്റായി മുഖം മിനുക്കിയ കളളു ഷാപ്പുകളുടെ രുചി തേടിയെത്തുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല.

പച്ചപ്പും  കാഴ്ചയും

നഗരജീവിതത്തിന്റ തിരക്കിൽ നിന്നും മാറി ഗ്രാമത്തിന്റ പച്ചപ്പും സൗന്ദര്യവും ആവോളം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കാവാലം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിന്റ മനോഹാരിത പതിന്മടങ്ങാകുന്നു. മണ്ണിന്റ മണമുള്ള കാവാലത്തെ ആകർഷണം ഗ്രാമഭംഗി തുളുമ്പുന്ന വർണ്ണ കാഴ്ചകളാണ്. ആറ്റിലൂടെ നീന്തിത്തുടിക്കുന്ന താറാകൂട്ടങ്ങളും ഒാളം തല്ലി തുഴഞ്ഞുവരുന്ന ചെറുവഞ്ചികളും പാടശേഖരത്തിന്റ നടുക്ക് കൊക്കിയൊരുമ്മിരിക്കുന്ന കൊറ്റികളുമൊക്കെ കാഴ്ചയ്ക്ക് പകിട്ടേകുന്ന തനി നാട്ടിൻപുറം. കാവാലത്ത് എത്തിയാൽ കാഴ്ചകൾകൊണ്ടും രുചികരമായ വിഭവങ്ങൾ കൊണ്ടും  മനസ്സും വയറും നിറയ്ക്കാം.

rajapuram-shapp8.jpg.image.784.410

കാവാലം രാജപുരം കായൽ ഷാപ്പിലെത്തിയാൽ, തനിനാടൻ രുചി ചേമ്പു പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതും കൂട്ടായി കാന്താരി പൊട്ടിച്ചതും മുളകരച്ച മീൻകറിയും ഒാര്‍‍ഡർ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം  ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്.

പമ്പയാറിന്റ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്. പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള വഞ്ചി സവാരിയും കണ്ണുകളില്‍ നിറയുന്ന കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും.

rajapuram-shapp12.jpg.image.784.410

ഇരുപതു കൊല്ലത്തെ പാരമ്പര്യം ഉറങ്ങുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി. നാടന്‍ രുചികൂട്ടും പാചകപുരയിലെ രമേശൻ ചേട്ടന്റ കൈപുണ്യവുമാണ് ഷാപ്പിന്റ വിജയരഹസ്യം. വിഭവങ്ങളുടെ പാചകവും ചുമതലയും രമേശൻ ചേട്ടനാണ് കൂട്ടിന് സഹായിയുമുണ്ട്. കലർപ്പില്ലാത്ത തനിനാടൻ രുചിയിൽ തന്നെ വിഭവങ്ങൾ ഒരുക്കണമെന്നത് രമേശൻ ചേട്ടന് നിർബന്ധമാണ്. ഗുണമേന്മയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തായാറാല്ലയെന്ന് ഷാപ്പുടമ ജയപ്രകാശ് പറയുന്നു.

പൂർണരൂപം വായിക്കാം