E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിജയ് ചിത്രത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijay
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി ഡിവൈഎഫ്‌ ഐ. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ സിനിമയില്‍ വിമര്‍ക്കുന്നതിന്റെ പേരിലാണ് ബിജെപി സിനിമയ്ക്കെതിരെ ആക്രമണവുമായി എത്തിയിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ ഗുണ്ടായിസത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്റ് പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു ജനാധിപത്യ സമൂഹത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല.ശക്തമായി തന്നെ പ്രതിരോധിക്കും. കേന്ദ്ര മന്ത്രിമാരടക്കമുള്ളവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിനിമയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്നും ഡിവൈഎഫ് ഐ പറഞ്ഞു. 

ജിഎസ്‌ടി, ഗോരഖ്പൂര്‍ ശിശുമരണം തുടങ്ങി ബിജെപി സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് സംഘപരിവാര്‍ ശക്തികള്‍ മെര്‍സലിനെതിരെ രംഗത്തെത്തിയത്. വിജയ് ക്രിസ്‌ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് എച് രാജയുടെ വിമര്‍ശനം . ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്‌തത്.

മെര്‍സല്‍ സിനിമയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ടെന്നും ചിത്രത്തില്‍നിന്ന് ആ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ജിഎസ്‌ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ടെന്നുമാണ് ആരോപണം.