E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിശപ്പോ.... വന്നോളൂ , ഇവിടെ ആഹാരമുണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chennai-juice
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരണം വന്നു വിളിച്ചാൽ വിളികേൾക്കാതിരിക്കാൻ ആർക്കും കഴിയില്ല. ഏതാണ്ട് ഇതുപോലെതന്നെയാണു വിശപ്പിന്റെ വിളിയും. കുറച്ചു മണിക്കൂറുകൾ, അതുമല്ലെങ്കിൽ ദിവസങ്ങൾ – അതിനപ്പുറം ആർക്കും വിശപ്പിന്റെ വിളിക്കുള്ള മറുപടി നൽകാതിരിക്കാൻ സാധിക്കില്ല. മിക്കവർക്കും വിശപ്പിന്റെ വിളി വരുമ്പോൾ നൽകേണ്ട മറുപടിക്കുള്ള വക കൈവശമുണ്ട്. ചിലർക്കാകട്ടെ, മറുപടി എങ്ങനെ നൽകണമെന്നറിയില്ല. വിശപ്പെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി അലയുന്നവരെ നമ്മുടെ രാജ്യത്ത് ഇന്നും കാണാം.

അവരെ സഹായിക്കണമെന്നു കരുതുന്ന ഒരു ദന്തഡോക്ടറുണ്ട് ചെന്നൈയിൽ; അവർ ആരംഭിച്ച ഒരു പ്രസ്ഥാനവും. ബെസന്റ് നഗറിൽ ഒരുപറ്റം ആളുകളുടെ വിശപ്പിനുള്ള മറുപടി നൽകാൻ ‘ഐയ്യമിട്ട് ഉൺ’ എന്ന പേരിൽ ഡോ. ഇസ ഫാത്തിമ ജാസ്മിൻ ഒരു ഫ്രിജ് സ്ഥാപിച്ചിട്ടുണ്ട്. വീടില്ലാത്ത, വിശപ്പിനുള്ള ഉത്തരം അറിയാത്തവരുടെ കുറച്ച് ആവശ്യങ്ങൾ നിറവേറ്റുന്ന ഫ്രിജ്. തമിഴ് കവയിത്രിയായ അവ്വയ്യാർ എഴുതിയ ആത്തിചുടി എന്ന കൃതിയിലെ ഒരു ഭാഗമാണ് ‘ഐയ്യമിട്ട് ഉൺ’. ധാർമികമായ ഒരു ജീവിതം നയിക്കാൻ ഓരോ മനുഷ്യനും പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചാണ് ആത്തിചുടി പറയുന്നത്. തമിഴിലെ ഓരോ അക്ഷരത്തിലും ആരംഭിക്കുന്ന ഒരു നിർദേശം വീതമാണ് ഇതിൽ. ഓരോ വാചകവും ഒരു നല്ല ഉപദേശത്തെ നൽകുന്നു. ഉപദേശങ്ങൾ കേൾക്കുന്നയാൾ അതുപ്രകാരം ജീവിച്ചാൽ ആ വ്യക്തിക്കും സമൂഹത്തിനും നന്മ വരും.

ഐ എന്ന തമിഴ് അക്ഷരത്തിനു നേർക്ക് ആത്തിചുടിയിൽ എഴുതിയിരിക്കുന്ന വാചകമാണ് ‘ഐയ്യമിട്ട് ഉൺ’. അർഥം ഇത്രമാത്രം: ഭക്ഷണം കഴിക്കുന്നതിനു മുൻപ് അതു പങ്കിടുക.ഡോ. ഇസ ഫാത്തിമയുടെ മനസ്സിൽ ഈ വാചകം ആഴത്തിൽ പതിഞ്ഞിരുന്നു. ഭക്ഷണമില്ലാത്തവർക്ക് അതു നൽകാൻവേണ്ടി എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് അവർ ആലോചിച്ചു. ആലോചനയുടെ അവസാനം ഇസ ഒരു വലിയ ഫ്രിജും അലമാരയും വാങ്ങി. ബെസന്റ് നഗറിലെ ടെന്നിസ് ക്ലബ്ബിനു സമീപമുള്ള റോഡിൽ ‘ഐയ്യമിട്ട് ഉൺ’ എന്നെഴുതി ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് അതു സ്ഥാപിച്ചു. അന്നുമുതൽ അവിടെ വലിയ തിരക്കാണ്. സാധനങ്ങൾ നൽകുന്നവരുടെയും അതു സ്വീകരിക്കാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നവരുടെയും വലിയ തിരക്ക്.

chennai-dr-Isa.jpg.image.784.410 ഡോ. ഇസാ ഫാത്തിമ ജാസ്മിൻ

‘‘നല്ല ശമ്പളവും സാമ്പത്തിക സ്ഥിതിയുമുള്ളവർ പലപ്പോഴും ഭക്ഷണം വേണ്ടതിലും അധികമായി വാങ്ങുന്നു. ഭക്ഷണം വാങ്ങി അവർ വെറുതേ പാഴാക്കുന്നു. മറ്റൊരാൾക്കു ലഭിക്കേണ്ട ഭക്ഷണമാണിതെന്ന കാര്യം പലപ്പോഴും നാം മറക്കുന്നു. ബെസന്റ് നഗറിലെ ഫ്രിജ് ഇത്തരത്തിൽ അധികം വരുന്ന ഭക്ഷണം സൂക്ഷിക്കാനുള്ള സ്ഥലമാണ്. ജന്മദിനമോ കല്യാണമോ മരണാനന്തര ചടങ്ങോ നടക്കുമ്പോൾ ഒട്ടേറെ ആളുകൾക്കു ഭക്ഷണം ഒരുക്കും. ക്ഷണിക്കപ്പെട്ട പലരും ചടങ്ങിന് എത്തുകയില്ല. വന്നവർ പലപ്പോഴും മുഴുവൻ ഭക്ഷണവും കഴിക്കുന്നില്ല. ആ ഭക്ഷണം ഈ ഫ്രിജിൽ കൊണ്ടുവച്ചുകൂടേ? ക്ഷണിക്കപ്പെടാത്ത കുറച്ച് അതിഥികൾ അതു കഴിച്ചു വിശപ്പകറ്റട്ടെ. വീട്ടിലുണ്ടാക്കിയ അധികമായ ഭക്ഷണവും ഇവിടേക്ക് എത്തിക്കൂ. വീട്ടുകാരല്ലാത്തവർ കഴിച്ചു തൃപ്തരാകട്ടെ.’’ – ഡോ. ഇസ ഫാത്തിമ പറഞ്ഞു.

ദ് പബ്ലിക് ഫൗണ്ടേഷൻ ദ് പബ്ലിക് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനം ആരംഭിച്ചശേഷമാണ് ഇസാ ഫാത്തിമ ഐയ്യമിട്ട് ഉൺ എന്ന പേരിൽ ബെസന്റ് നഗറിൽ ഫ്രിജും അലമാരയും സ്ഥാപിച്ചത്. പാകംചെയ്ത ഭക്ഷണം അധികമായി വരുമ്പോൾ അത് ഇവിടെയെത്തിക്കാം. പഴകിയ ഭക്ഷണവും മാംസാഹാരങ്ങളും നൽകാൻ പറ്റില്ലെന്ന നിബന്ധന മാത്രം. ഫ്രിജിനോടു ചേർന്നുള്ള അലമാരയിൽ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പുകളും കളിപ്പാട്ടങ്ങളും ബാഗുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ നൽകാം. നമ്മുടെ ആവശ്യത്തിനുശേഷം മറ്റൊരാൾക്കുകൂടി ഉപകരിക്കുമെന്നു കരുതുന്ന വസ്തുക്കളാണ് അലമാര നിറയെ.

chennai-ayyamittu-unn.jpg.image.784.410 (1)

രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ ഫ്രിജും അലമാരയുംതുറന്നിരിക്കും. സമീപത്തായി അറുമുഖൻ എന്ന സൂക്ഷിപ്പുകാരനും. ഫ്രിജിൽ സൂക്ഷിക്കാനുള്ള ഭക്ഷണവും പാനീയങ്ങളും അറുമുഖത്തെ ഏൽപിക്കുക. അവ പരിശോധിച്ചശേഷം ഫ്രിജിലേക്കു മാറ്റും. സാധനങ്ങൾ നൽകിയവർ അവരുടെ പേരും നൽകിയ സാധനങ്ങളുടെ അളവും മറ്റു വിവരങ്ങളും ബുക്കിൽ രേഖപ്പെടുത്തണം.

ഇനി ആവശ്യക്കാരുടെ ഊഴമാണ്. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ഒട്ടേറെപ്പേർ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാകും. അവർക്കു സ്വാതന്ത്ര്യത്തോടെ ഭക്ഷണം എടുത്തു കൊണ്ടുപോകാം.നഗരത്തിലെ ബ്രാൻഡഡ് കടകളിൽ മാത്രം കണ്ടിട്ടുള്ള പീത്‌സായും ബർഗറുമൊക്കെയാണു ചിലപ്പോൾ വിശപ്പകറ്റാൻ ലഭിക്കുക. വിലകൂടിയ ഇത്തരം ഭക്ഷണങ്ങൾ ആഗ്രഹിക്കാൻപോലും നിവൃത്തിയില്ലാത്തവർക്ക് അതു കിട്ടുമ്പോൾ ഇരട്ടി സന്തോഷം. വിശപ്പകറ്റിയതിന്റെ സന്തോഷത്തിൽ ചിലരുടെ കണ്ണുകൾ നിറയും. കീറിയതും മുഷിഞ്ഞതുമായ സാരിയും ലുങ്കിയുമൊക്കെ ഉടുത്തു വരുന്നവർ അലമാരയിൽനിന്നു നല്ലതു നോക്കി തിരഞ്ഞെടുക്കും. ചെരിപ്പില്ലാത്തവർ ചേരുന്ന ചെരിപ്പുണ്ടെങ്കിൽ അതിട്ടുകൊണ്ടു പോകും.

പുതിയ പദ്ധതികൾ

അണ്ണാ നഗർ, കുറുക്കുപേട്ട് എന്നീ സ്ഥലങ്ങളിൽകൂടി സമാന രീതിയിൽ ഫ്രിജ് സ്ഥാപിക്കാൻ ഇസാ ഫാത്തിമയുടെ സംഘടന നടപടി സ്വീകരിച്ചുവരുന്നു. ‘ഫീഡ് ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഐയ്യമിട്ട് ഉൺ ടീമിലെ വൊളന്റിയർമാർ അനാഥലയങ്ങൾക്കും മറ്റും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. ബെസന്റ് നഗറിൽനിന്നു ദൂരെ മാറി താമസിക്കുന്ന പലരും ഇവരെ ബന്ധപ്പെടുകയും അധികമായി വരുന്ന ഭക്ഷണം ഇവരുടെ പക്കൽ ഏൽപിക്കുകയും ചെയ്യുന്നു. ഹാപ്പി പ്ലേറ്റ് ചെന്നൈ

നിങ്ങൾ ഭക്ഷണം കളയുന്നില്ലെന്ന് ഉറപ്പാക്കിയാൽ ഇസ ഫാത്തിമയും സംഘവും ഭക്ഷണത്തിനായി പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ഈ വരുന്ന ദീപാവലിക്കു ഫുഡ് കിറ്റ് എത്തിച്ചു നൽകും.ഇതാണു ‘ഹാപ്പി പ്ലേറ്റ് ചെന്നൈ’ ക്യാംപെയ്ൻ. മൂന്നു തവണ ഫെയ്സ്ബുക്കിൽ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ നിങ്ങൾക്കും ഈ പദ്ധതിയിൽ ഭാഗമായി മാറാം.

chennai-juice.jpg.image.784.410

ഹാപ്പി പ്ലേറ്റ് ചെന്നൈയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർചെയ്യേണ്ടതു വളരെ ലളിതമായ മൂന്നു ചുവടുകൾ മാത്രമാണ്.

1 കഴിക്കാനായി പാത്രത്തിൽ വിളമ്പിയ ഭക്ഷണത്തിന്റെ ചിത്രം ആദ്യമെടുക്കുക. 2 പാത്രത്തിൽ ഭക്ഷണം അവശേഷിപ്പിക്കാതെ വിളമ്പിയതു മുഴുവനും കഴിച്ചു തീർക്കുക. 3 കാലിപ്പാത്രത്തിന്റെ ചിത്രംകൂടി ലഭിക്കുന്ന തരത്തിൽ സെൽഫിയെടുത്ത് ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ #happyplatechennai എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യുക. ഓരോ മൂന്നു ഹാഷ്ടാഗുകൾ ലഭിക്കുമ്പോഴും ഒരു കുടുംബത്തിനു ഭക്ഷണം പാകംചെയ്യാൻ ആവശ്യമായ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് വീതം ഐയ്യമിട്ട് ഉൺ വിതരണം ചെയ്യും. ഓർക്കുക: നിങ്ങൾ ഭക്ഷണം പാഴാക്കാതിരുന്നാൽ, സമൂഹ മാധ്യമത്തിൽ ഒരു പടം ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്താൽ ഈ ദീപാവലിക്കു പട്ടിണിയാകുമെന്നു കരുതുന്ന ചിലരുടെ ആശങ്ക മാറ്റാൻ നിങ്ങൾക്കും കഴിയും.

ഓഗസ്റ്റിൽ ഐയ്യമിട്ട് ഉണ്ണിൽ ലഭിച്ച സാധനങ്ങളുടെ കണക്കുകൾ (ഭക്ഷണത്തിന്റെ മൂല്യമാണു നൽകിയിരിക്കുന്നത്): ഭക്ഷണം: 3.43 ലക്ഷം സ്നാക്സ്: 1.5 ലക്ഷം കളിപ്പാട്ടങ്ങൾ: 90 കിലോ ചെരിപ്പുകൾ: 105 ജോടി ബാഗുകൾ: 100 എണ്ണം വസ്ത്രങ്ങൾ: 180 കിലോ സെപ്റ്റംബറിൽ ഐയ്യമിട്ട് ഉണ്ണിൽ ലഭിച്ച സാധനങ്ങളുടെ കണക്കുകൾ: ഭക്ഷണം: 6.9 ലക്ഷം സ്നാക്സ്: 3.5 ലക്ഷം കളിപ്പാട്ടങ്ങൾ: 251 കിലോ ചെരിപ്പുകൾ: 290 ജോടി ബാഗുകൾ: 40 എണ്ണം വസ്ത്രങ്ങൾ: 503 കിലോ