E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 12 2017 02:48 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മനുഷ്യന്റെ പ്രതീക്ഷിത ആയുസ് 150 വര്‍ഷം ആകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

life
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനുഷ്യന്റെ പ്രതീക്ഷിത ആയുസ് 150ല്‍ എത്തിക്കാനാകുമെന്ന് വിദഗ്ധര്‍. ആധുനിക ആരോഗ്യശാസ്ത്രം ഈ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ 2070 ആകുമ്പോഴേയ്ക്ക് ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ജിനായ് ലേക്ക് വേള്‍ഡ് ആന്റി ഏജിങ് സമ്മിറ്റിലാണ് വിദഗ്ധര്‍ ഇത്തരത്തിലൊരു സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്. വാര്‍ധക്യത്തിലെ ആരോഗ്യം സംരക്ഷിക്കാന്‍ വാര്‍ധ ക്യവിരുദ്ധ ആരോഗ്യശാസ്ത്രം പ്രായോഗികമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിങ് കമ്മിഷന്‍ ഷിയാവോ സിഹുവ പറയുന്നു. രോഗസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞും പ്രതിരോധിച്ചും മാനസീക ശാരീരിക ആരോഗ്യം നിലനിര്‍ത്താനാകുമെന്നാണ് കണക്കാക്കുന്നത്.

വാര്‍ധക്യം അനിവാര്യ സംഗതിയല്ലെന്നും വാര്‍ധക്യ വിമുക്തമാകുന്നതിന് ഡോക്ടര്‍മാരുടെയും ജനിതകശാസ്ത്രജ്ഞരുടെയും മൂലകോശ വിദഗ്ധരുടെയും കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്നും ജര്‍മനിയില്‍ നിന്നുള്ള ആന്റി ഏജിങ് മെഡിസിന്‍ സൊസൈറ്റി പ്രസിഡന്റ് ബെര്‍ണാര്‍ഡ് ക്ലെയിന്‍ ഗുങ്ക് പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ ചികിത്സാ രീതികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശ്വാസകോശത്തെ വാര്‍ധക്യം ബാധിക്കുന്നതു തടയുന്നതിനു വഴി തേടിയും സ്പൈനല്‍കോഡ് അസ്ഥി തേയ്മാനം തടയുന്നതിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തടയുന്നതിനുമായി ജനിതക രൂപാന്തരം മൂലം സാധ്യമോ എന്ന് അമേരിക്ക കേന്ദ്രീകരിച്ചുള്ള മരുന്നു ഗവേഷക സംഘം മയോ ക്ലിനിക് ചുണ്ടെലികളെ ഉപയോഗിച്ച് ഒരു  പഠനം നടത്തിയിരുന്നു. പിന്നാലെ മനുഷ്യരിലും ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, വാര്‍ധക്യ ബാധിത കോശങ്ങളെ സ്വയം ഇല്ലായ്മ ചെയ്യുന്നതിനു സഹായിക്കുന്ന മരുന്നു കണ്ടെത്തുന്നതിനുമുള്ള പഠനം മയോക്ലിനിക് നടത്തിവരുന്നുണ്ട്. 

നിലവില്‍ മനുഷ്യന്റെ പരമാവധി പ്രതീക്ഷിത ആയുസ് 120 മുതല്‍ 130 വരെയാണ്. ഇത് ഭാവിയില്‍ 150ല്‍ എത്തിക്കാമെന്ന അഭിപ്രായം പ്രകടിപ്പിച്ചത് നൊബേല്‍ ജേതാവ് എലിസബത്ത് ഹെലന്‍ ബ്ലാക്ബണ്‍ ആണ്. ജനിതവും ജീവിത ശൈലിയുമായിരിക്കും മനുഷ്യായുസ് ദൈര്‍ഘം തീരുമാനിക്കുക എന്നും ഇവര്‍ പറയുന്നു. ജനിതകമാറ്റം അത്ര എളുപ്പമല്ലെങ്കിലും അസാധ്യമല്ല, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയെ നിലയ്ക്കു നിര്‍ത്താനായാല്‍ പദ്ധതി വിജയത്തിലെത്തുമെന്നും ഇവര്‍ വിലയിരുത്തുന്നു.