ഈശ്വരാ ഇനി ദേവലോകത്തിലെ കല്യാണത്തിലാണോ എത്തിപ്പെട്ടത് എന്ന ആശങ്കയോടെയാണ് ചിലർ ആ വിവാഹവേദിയിലെ കാഴ്ചകൾ നോക്കിനിന്നത്. വധു ലക്ഷ്മീദേവിയെപ്പോലെ വേഷമണിഞ്ഞെത്തിയപ്പോൾ വരനെത്തിയത് മഹാവിഷ്ണുവായി. വധൂവരന്മാരുടെ അച്ഛനമ്മമാരും അതിഥികളുമെല്ലാം പുരാണകഥാപാത്രത്തിലെ ദേവീദേവന്മാരും രാജാക്കന്മാരും റാണിമാരുമായെത്തിയപ്പോൾ ചടങ്ങിനുമുഴുവൻ ഒരു ആനച്ചന്തം.
ആന്ധ്രാപ്രദേശിലാണ് സംഭവം. ഗോദാവരിയിലെ ആൾദൈവമായ ശ്രീധർ സ്വാമിയുടെ മകളുടെ വിവാഹമാണ് ഗ്രാമം വ്യത്യസ്തമായി കൊണ്ടാടിയത്. ചടങ്ങിനെത്തിയ ചെറിയ കുഞ്ഞുങ്ങൾ പോലും സർവാഭരണവിഭൂഷിതരായിരുന്നു.