E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-prediction-october
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി

വീട്ടുകാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ടിവരും. സ്വന്തം ഉയർച്ചയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലവത്താവും. വാഹനം, വീട് മുതലായ കാര്യങ്ങൾ അനുകൂലമായി വരും. മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ നോക്കണം. വിദ്യാർഥികൾക്കു ശ്രദ്ധ കുറയും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. സഹോദരസ്ഥാനീയരിൽനിന്നു ഗണമുണ്ടാവും. നാൽക്കാലികളെ വളർത്തിയാൽ നന്ന്. പല പ്രതിസന്ധികളും പരിഹരിക്കപ്പെടും. ശുഭദിനം – ബുധൻ.

ഭരണി‌

വേണ്ടപ്പെട്ട ചില ആളുകളുമായി കൂടുതൽ അടുത്തിടപഴകും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗാർഥികൾക്കു താൽക്കാലിക തൊഴിലിനു സാധ്യതയുണ്ട്. തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടും. അന്യദേശത്തുള്ളവർക്കു കൂടുതൽ നല്ല അവസരങ്ങൾക്കു സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടാവും. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. സന്താനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. വിവാഹകാര്യങ്ങൾ തീരുമാനിക്കപ്പെടും. ശുഭദിനം – തിങ്കൾ.

കാർത്തിക

വീടുവിട്ടു നിൽക്കുന്നവർക്കു വീട്ടിലേക്കു വരാൻ അവസരം ലഭിക്കും. വിദ്യാർഥികൾക്കു പുതിയ പഠനാവസരങ്ങൾക്കു സാധ്യതയുണ്ട്. പൊതുപ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ ശ്രമിക്കും. അന്യരുടെ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതാവും നല്ലത്. വാഹനം, വീട് മുതലായവയുടെ കേടുപാടുകൾ തീർക്കാൻ ശ്രമിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരിൽനിന്നുള്ള ആനുകൂല്യം വർധിക്കും. വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാവും. ശുഭദിനം – ബുധൻ.

രോഹിണി

അംഗീകാരവും പുരസ്കാരവും പരിഗണനയും ലഭിക്കും. വിപരീത സാഹചര്യങ്ങളെ തരണംചെയ്യാൻ കഴിയും. കുടുംബത്തിൽ നല്ല ചില അനുഭവങ്ങൾ ഉണ്ടാവും. തൊഴിൽപരമായി കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കും. ഒന്നിൽകൂടുതൽ ധനാഗമമാർഗങ്ങൾ തെളിഞ്ഞുവരും. ആരോഗ്യകാര്യങ്ങളെ നിസ്സാരമായി കാണരുത്. പുതിയ സൗഹൃദങ്ങൾക്കു സാധ്യതയുണ്ട്. തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടും. ശുഭദിനം – ഞായർ.

മകയിരം

വീട്ടിലെ മരാമത്തുപണികളിൽ ഏർപ്പെടും. സാമ്പത്തികമായ പ്രയാസങ്ങൾ കുറയും. സന്താനങ്ങളുടെ കാര്യത്തിൽ അസംതൃപ്തി ഉണ്ടാവാനിടയുണ്ട്. പഴയ ചില ബന്ധങ്ങൾക്കു ദൃഢത കൈവരും. അന്യരുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം. തെറ്റായ പ്രവൃത്തികളിൽ ചെന്നുപെടാനിടയുണ്ട്. മാതാപിതാക്കളിൽനിന്നു ഗുണം ലഭിക്കും. ഉത്തമ സുഹൃത്തുക്കളുടെ സഹകരണം ലഭിക്കുന്നതുമൂലം ജീവിതപുരോഗതി സാധ്യമാവും. ശുഭദിനം – ഞായർ.

തിരുവാതിര

ഇച്ഛാശക്തി വർധിക്കും. സന്താനപരമായി ചില പ്രയാസങ്ങൾക്കു സാധ്യതയുണ്ട്. അർഹതപ്പെട്ട പണം കൈവരും. പൊതുരംഗത്തുള്ളവർക്കു ശ്രദ്ധേയമായ നേട്ടം ഉണ്ടാവും. വേണ്ടപ്പെട്ടവരിൽനിന്നു ഗുണകരമായ ചില അനുഭവങ്ങൾ ഉണ്ടാവും. പിടിവാശികൾ ഒഴിവാക്കണം. ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങൾ ഒത്തുവരും. അവ മുതലെടുക്കണം. പ്രതീക്ഷിച്ചിരുന്ന ചില ആഘോഷവേളകളിൽ പങ്കെടുക്കാൻ കഴിയാതെവരും. ശുഭദിനം – വ്യാഴം.

പുണർതം

വേണ്ടപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യും. ഉൽസാഹശീലം വർധിക്കും. വീഴ്ചകൾ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ളവരിൽനിന്നു നല്ല ചില വാർത്തകൾ കേൾക്കും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും തൃപ്തികരമായി ഏർപ്പെടാൻ കഴിയും. ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. സംയുക്തമായ കാര്യങ്ങൾ ഗുണകരമായിത്തീരും. അപ്രതീക്ഷിതമായി യാത്രകൾ വേണ്ടിവരും. കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടും. ശുഭദിനം – തിങ്കൾ.

പൂയം

കർമബഹുലമായ ദിവസങ്ങളാവും ഈ ആഴ്ചയിൽ. വേണ്ടപ്പെട്ട ചില ബന്ധങ്ങളിൽ മാനസികമായ അകൽച്ചയ്ക്കു സാധ്യതയുണ്ട്. വീട്ടുകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ യഥാവിധി നടപ്പിലാക്കാൻ സാധിക്കും. മാനസികമായ പ്രയാസങ്ങൾ കുറയും. വീട്ടിലേക്കു വിശിഷ്ടാതിഥികൾക്കു യോഗമുണ്ട്. ദേവാലയ ദർശനങ്ങൾ നടത്തും. ശുഭദിനം – തിങ്കൾ.

ആയില്യം

തൊഴിൽരംഗത്തു ഗുണകരമായ വഴിത്തിരിവിനു സാധ്യതയുണ്ട്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ ചില തടസ്സങ്ങളനുഭവപ്പെടും. നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരികെ കിട്ടാൻ യോഗമുണ്ട്. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. തൊഴിലധിഷ്ഠിതമായ കോഴ്സുകളിൽ ചേരാനാഗ്രഹിക്കുന്നവർക്കു നല്ല അവസരങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ യാത്രകൾ വേണ്ടിവരും. വീട്ടുകാര്യങ്ങൾ തൃപ്തികരമാവും. ശുഭദിനം – വ്യാഴം.

മകം

വിദ്യാർഥികൾക്കു കാലം ഗുണകരമാണ്. സാമ്പത്തികമായി ഉയർച്ച ഉണ്ടാകുമെങ്കിലും അപ്രതീക്ഷിതമായ ചെലവും ഉണ്ടാവും. എതിർപ്പുകളെ അനുകൂലമാക്കിയെടുക്കാൻ കഴിയും. സന്താനങ്ങളുടെ കാര്യത്തിൽ തൃപ്തി കുറയാനിടയുണ്ട്. വീട്ടുകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. വിവാഹാന്വേഷകർക്കു നല്ല ചില ആലോചനകൾ ലഭിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. അശ്രദ്ധമൂലം അബദ്ധങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സുഹൃത്തുക്കളിൽനിന്നു സഹായസഹകരണങ്ങൾ വർധിക്കും. സാമ്പത്തിക പുരോഗതിക്കുള്ള ദീർഘകാല പ്രവർത്തനങ്ങൾ നടത്തും. ശുഭദിനം – തിങ്കൾ.

പൂരം

മധ്യസ്ഥത, ജാമ്യം മുതലായ കാര്യങ്ങളിൽ ഏർപ്പെടേണ്ടിവരും. ലോൺ മുതലായവയ്ക്കുള്ള ശ്രമം ഫലവത്താവും. പ്രിയജനങ്ങൾക്കിടയിൽ തെറ്റിധാരണകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായി കാണാനും അടുത്തിടപഴകാനും സാധിക്കും. കർമരംഗത്തു ചില പ്രയാസങ്ങൾ ഉണ്ടാവും. വീഴ്ചകൾ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലേക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യും. തെറ്റുകൾ തിരുത്താനവസരം ഉണ്ടാവും. വ്യക്തിപരമായ മാന്യത വർധിക്കും. ശുഭദിനം – ഞായർ.

ഉത്രം

ഉന്നതവിദ്യാഭ്യാസത്തിനു സാഹചര്യങ്ങൾ ഒത്തുവരും. അന്യദേശത്തുള്ളവർക്കു നാട്ടിലേക്കു വരാൻ കഴിയും. ശുഭപ്രതീക്ഷ നിലനിർത്തണം. ഗൃഹസംബന്ധമായ കാര്യങ്ങൾ അനുകൂലമായിവരും. അമിതാവേശം നിയന്ത്രിക്കണം. ദാമ്പത്യജീവിതം ആനന്ദകരമാവും. സഹോദരങ്ങൾക്കിടയിൽ ചില തെറ്റിധാരണകളുണ്ടാവും. കർമരംഗത്ത് ഉൽസാഹം കുറയും. സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കും. സാമ്പത്തിക പുരോഗതി കൈവരും. ശുഭദിനം – തിങ്കൾ.

അത്തം

ഭാഗ്യപരീക്ഷണങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കണം. വീട്ടിൽനിന്നു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാവും. കൂട്ടായ പരിശ്രമംമൂലം പല നേട്ടങ്ങളും ഉണ്ടാവും. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിയും. പൊതുകാര്യങ്ങളിൽ ഏർപ്പെടും. പൊതുവെ മാനസികമായ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ശ്രമിക്കും. മാതാപിതാക്കളിൽനിന്നു ഗുണം വർധിക്കും. കുടുംബകാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കും. ശുഭദിനം – വ്യാഴം.

ചിത്തിര

അപ്രതീക്ഷിതമായി ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർഥികൾക്ക് അലസത വർധിക്കും. അന്യദേശത്തുള്ളവരിൽനിന്നും നല്ല വാർത്തകൾ കേൾക്കും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ പ്രതീക്ഷ കുറയും. രോഗഭീതി വർധിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. വലിയ സാമ്പത്തികകാര്യങ്ങളിൽനിന്നും പിന്മാറുന്നതാവും നല്ലത്. സാമൂഹികമായി ഗുണവും വ്യക്തിപരമായി മാന്യതയും ഉണ്ടാവും. ശുഭദിനം – വ്യാഴം.

ചോതി

വിദ്യാർഥികൾക്കു പ്രയോജനകരമായ കാലമാണ്. ആരോഗ്യപരമായി അൽപം അരിഷ്ടുള്ള കാലമാണ്. ചില ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കേണ്ടിവരും. സന്താനങ്ങളുടെ കർമപരമായ തടസ്സങ്ങൾ നീങ്ങും. വലിയ പ്രതിസന്ധികളിൽനിന്നും ഒഴിവാകും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയും. മാതൃകുടുംബത്തിൽനിന്നു ഗുണമുണ്ടാവും. അൽപം ശ്രദ്ധിച്ചാൽ പല സമസ്യകൾക്കും പരിഹാരം ഉണ്ടാവും. ശുഭദിനം – തിങ്കൾ.

വിശാഖം

സാമ്പത്തികമായ പ്രയാസങ്ങൾ കുറയും. വിദ്യാർഥികൾക്കു മികവു കൈവരും. വേണ്ടപ്പെട്ടവരിൽനിന്നുള്ള സഹകരണങ്ങൾ ലഭിക്കും. വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാവും. ചെയ്യുന്ന കാര്യങ്ങളിൽ തൃപ്തി കുറയും. ദൈവാനുകൂല്യം വളർത്തിയെടുക്കുന്നതു നന്നാവും. വിദേശത്തുള്ളവരിൽനിന്നു നല്ല അവസരങ്ങൾ ലഭിക്കും. പെരുമാറ്റത്തിൽ സൗമ്യത വളർത്തണം. വിപരീത സാഹചര്യങ്ങളെ മറികടക്കാനാവും. ശുഭദിനം – വ്യാഴം.

അനിഴം

പുതിയ ചില പദ്ധതികൾക്ക് ഇറങ്ങിത്തിരിക്കും. മുമ്പു തുടങ്ങിവച്ച ചില സംരംഭങ്ങൾ പൂർത്തീകരിക്കാൻ കഴിയും. ചെലവുകൾ അനിയന്ത്രിതമാവും. വിദേശത്തുള്ളവർ അൽപം ശ്രദ്ധിക്കണം. കാർഷിക കാര്യങ്ങൾ അനുകൂലമാവും. മേലധികാരികളെ തൃപ്തിപ്പെടുത്താൻ കഴിയും. മുടങ്ങിക്കിടക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. ആരോഗ്യപരമായി ചെറിയ വിഷമതകൾക്കു സാധ്യതയുണ്ട്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ശുഭദിനം – ബുധൻ.

തൃക്കേട്ട

ഭാഗ്യപരീക്ഷണങ്ങളിൽ ഏറക്കുറെ വിജയം പ്രതീക്ഷിക്കാം. യാത്രകൾക്ക് അവസരം ലഭിക്കും. തൊഴിൽ മേഖലയിൽ പരിവർത്തനങ്ങൾക്കു സാഹചര്യം വന്നുചേരും. അപ്രതീക്ഷിതമായ തടസ്സങ്ങൾമൂലം ചില കാര്യങ്ങൾ മാറ്റിവയ്ക്കേണ്ടിവരും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങൾക്ക് അനുഭവജ്ഞരുടെ നി‍ർദേശങ്ങൾ സ്വീകരിക്കുന്നതാവും നല്ലത്. സന്താനങ്ങളുടെ കാര്യത്തിൽ തൃപ്തി കുറയും. വാഗ്ദാനങ്ങൾക്കു കാലം നന്നല്ല. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കണം. ശുഭദിനം – തിങ്കൾ.

മൂലം

കുടുംബകാര്യങ്ങളിൽ സജീവസാന്നിധ്യം നിലനിർത്തും. അന്യരുടെ വാക്കുകേട്ട് അബദ്ധങ്ങളിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർതീർക്കാൻ കഴിയും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ ഇടയുണ്ട്. ജീവിതരീതിയിൽ നല്ല ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കും. വ്യാപാരികൾ അൽപം ശ്രദ്ധിച്ചു പ്രവർത്തിക്കണം. വേണ്ടപ്പെട്ടവരിൽനിന്നു നല്ല വാക്കുകൾ കേൾക്കും. സന്താനങ്ങളെക്കൊണ്ടു ഗുണമുണ്ടാവും. സാഹിത്യപുരോഗതിക്കുവേണ്ട ചില പദ്ധതികൾ പ്രാവർത്തികമാക്കും. ശുഭദിനം – ഞായർ.

പൂരാടം

പൊതുവെ അവസരോചിതമായി പ്രവർത്തിക്കാൻ കഴിയുന്ന കാലമാണ്. പല കാര്യങ്ങളെയും നിസ്സാരമായി കാണുന്ന മനഃസ്ഥിതിയാവും. കൂട്ടായ പ്രവർത്തനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾക്കു സാധ്യതയുണ്ട്. മാനസികമായി അകന്നു നിൽക്കുന്നവരെ ഏകോപിപ്പിക്കാൻ കഴിയും. കുടുംബാംഗങ്ങൾ തമ്മിൽ ഒത്തുചേരാൻ അവസരം ഉണ്ടാവും. വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത നിയന്ത്രിക്കണം. സർക്കാർ സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. കാർഷികരംഗം ഗുണകരമാവും. ശുഭദിനം – വ്യാഴം.

ഉത്രാടം

പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടിവരും. തൊഴിൽമാറ്റത്തിനു ശ്രമിക്കുന്നവർക്കു കാലം അനുകൂലമാണ്. യാത്രാകാര്യങ്ങൾ സഫലമാവും. തീരുമാനങ്ങളിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ചെറിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രയാസങ്ങൾക്കു പോംവഴി നിർേദശിക്കാനാവും. മക്കളുടെ കാര്യത്തിൽ ഉത്കണ്ഠ വർധിക്കും. മാതാവിന് അൽപം അരിഷ്ടുള്ള കാലമാണ്. ഭൂമിസംബന്ധമായ ഇടപാടുകൾ ഗുണകരമാവും. ശുഭദിനം – ബുധൻ.

തിരുവോണം

സന്താനങ്ങൾക്കു മികവു കുറയും. ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രോൽസാഹനം വർധിക്കും. പ്രതീക്ഷിച്ച ധനമിടപാടുകൾ സഫലമാവും. വേണ്ടപ്പെട്ട ചിലരെ പിരിഞ്ഞിരിക്കേണ്ടിവരും. അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കണം. ഇഷ്ടപ്പെട്ട മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. ചീത്ത കൂട്ടുകെട്ടുകൾ വർധിക്കാതെ നോക്കണം. കർമരംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ശുഭദിനം – ഞായർ.

അവിട്ടം

പൊതുവെ ഗുണദോഷ സമ്മിശ്രമായ കാലമാണ്. പൊതുകാര്യങ്ങളിൽ താൽപര്യം വർധിക്കും. ചെറിയ തോതിൽ സ്വാർത്ഥത ഉണ്ടാകാനിടയുണ്ട്. വീടു മോടിപിടിപ്പിക്കാൻ ശ്രമിക്കും. ബാധ്യതകൾ തീർക്കാൻ കഴിയും. വിശിഷ്ട വ്യക്തികളെ കാണാനും പരിചയപ്പെടാനും സാധിക്കും. അന്യദേശത്തുള്ളവർക്കു നാട്ടിലേക്കു വരാൻ അവസരം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. പല പ്രതിബന്ധങ്ങളിൽനിന്നും കഷ്ടിച്ച് രക്ഷപ്പെടാനിടയുണ്ട്. ശുഭദിനം – വ്യാഴം.

ചതയം

കർമരംഗത്തു പുതിയ പരീക്ഷണങ്ങൾ വിജയകരമാവും. ഗൃഹസംബന്ധമായകാര്യങ്ങൾ തൃപ്തികരമാകും. വിദേശത്തുള്ളവർക്കു നാട്ടിലേക്കു പണമയയ്ക്കാൻ കഴിയും. ശരിയായ പ്രവർത്തനങ്ങൾക്കു ഗുണഫലം അനുഭവിക്കാൻ കഴിയുന്ന കാലമാണ്. ആരോഗ്യപരമായി അൽപം ശ്രദ്ധിക്കണം. കർമരംഗത്തു കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കും. കാർഷികമായി പുരോഗതി കൈവരും. ശുഭദിനം – തിങ്കൾ.

പൂരുരുട്ടാതി‌

വേണ്ടപ്പെട്ടവരുടെ പരിഭവങ്ങൾ തീർക്കാൻ കഴിയും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാവും. അബദ്ധങ്ങൾ തിരുത്താൻ അവസരം ഉണ്ടാവും. ദാനധർമങ്ങൾ, സഹായമനഃസ്ഥിതി എന്നിവയിൽ താൽപര്യം വർധിക്കും. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. പൊതുവെ ആഘോഷങ്ങൾ കുറയ്ക്കാൻ ശ്രമിക്കും. ചെയ്യുന്ന ചില പ്രവർത്തനങ്ങളുടെ ഫലം മറ്റുള്ളവർക്കുകൂടി അനുഭവമാവും. കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റെടുത്തു നടത്തേണ്ടിവരും. കർമരംഗം ചടുലമാവും. ശുഭദിനം – ബുധൻ.

ഉത്രട്ടാതി

വേണ്ടപ്പെട്ടവരിൽനിന്നു പിന്തുണ വർധിക്കും. സന്താനങ്ങളെക്കൊണ്ടു ഗുണമുണ്ടാവും. പല കാര്യങ്ങളിലും എടുത്തുചാടി തീരുമാനമെടുക്കും. രോഗാവസ്ഥയിലുള്ളവർക്കു മാറ്റം പ്രതീക്ഷിക്കാം. ഗഹനമായ ചില വിഷയങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കേണ്ടിവരും. ഭൂമിസംബന്ധമായ കാര്യങ്ങൾക്കു കാലം അനുകൂലമല്ല. ജീവിതപങ്കാളിയിൽനിന്നു ഭാവി ശ്രേയസ്സിനാവശ്യമായ ചില സഹായങ്ങൾ ലഭിക്കും. വീട്, വാഹനം മുതലായവയ്ക്കു ചില അറ്റകുറ്റപ്പണികൾ ആവശ്യമാവും. പ്രിയജനാനുകൂല്യം ലഭിക്കും. ശുഭദിനം – ഞായർ.

രേവതി

ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ കഴിയും. മേലധികാരികളിൽനിന്ന് അംഗീകാരങ്ങൾക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില തടസ്സങ്ങളനുഭവപ്പെടും. കർമരംഗത്തു ചില സാധ്യതകൾ നഷ്ടപ്പെടാനിടയുണ്ട്. സന്താനങ്ങൾക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലിക്കും. രാഷ്ട്രീയരംഗത്തുള്ളവർക്കു നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർഥികൾ പരിശ്രമശീലം കുറയ്ക്കരുത്. മാതാപിതാക്കളുടെ നിർദേശങ്ങൾ അനുസരിക്കുന്നതു ഗുണകരമാവും. വ്യാവസായികമായി ചില പുതിയ സംരംഭങ്ങൾ തുടങ്ങും. ശുഭദിനം – ബുധൻ.

Read more: Malayalam Astrology News, Astrology News In Malayalam, Malayalam Horoscope, Malayalam Zodiac Signs, Malayalam Astrology Predictions, Malayalam Predictions 2017