അധികമായാൽ അമൃതും വിഷമാണെന്നാണു പറയാറ്. അതുപോലെ തന്നെ തമാശയും അധികമായാൽ അപകടമാണ്. ചില സമയത്തെ പൊട്ട ബുദ്ധികളായിരിക്കും വലിയ അപകടങ്ങളിൽ ചെന്നെത്തിക്കുക. ഇറക്കത്തിൽ കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്നു സ്വയം വരുത്തിവെച്ച അപകടത്തിന്റെ വിഡിയോ യുട്യൂബിൽ വൈറലാകുകയാണ്.
അമേരിക്കയിലെ ന്യൂയോർക്കിലാണു സംഭവം. കേടായ ഹോണ്ട സിആർഎക്സിന്റെ ഡോറിൽ തൂങ്ങി റോഡിലൂടെ സ്കേറ്റു ചെയ്യാൻ ശ്രമിച്ച യുവാവാണ് അപകടത്തിൽ പെട്ടത്. അഭ്യാസം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ പണി പാളി എന്നു മനസിലാക്കിയ യുവാവ് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.
ഇറക്കത്തിന്റെ അവസാനം മരത്തിലിടിച്ചാണു വാഹനം നിൽക്കുന്നത്. അധികം പരിക്കുകളില്ലാതെ യുവാവ് രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്. കൂടാതെ ഒരിക്കലും ഇതുപോലുള്ള മണ്ടത്തരം കാണിക്കില്ലെന്നും വിഡിയോയിൽ പറയുന്നു.