E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

obstacles.jpg.image.784
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസ്സമായി നിൽക്കുന്ന പല ഘടകങ്ങളുണ്ട്. അവതിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചാൽ വലിയ ലക്ഷ്യങ്ങളും നിങ്ങൾക്കു മുന്നിൽ കീഴടങ്ങും.

∙ പിന്തിരിപ്പിക്കുന്നവ ഏതൊക്കെ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് ആലോചിച്ച് കണ്ടെത്തുക. സമയം, പണം, എന്നൊക്കെ പലരും പറയുമെങ്കിലും അൽപം കൂടി ആഴത്തിൽ ചിന്തിച്ചാൽ അവ എങ്ങനെ മുൻഗണനാ ക്രമത്തിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ലക്ഷ്യപ്രാപ്തി. ശരിയായ രീതിയിൽ പണവും സമയവും വിനിയോഗിക്കാൻ കഴിയുമ്പോഴാണ് നാം വിജയത്തിലേക്ക് നീങ്ങുന്നത്.

∙ എത്ര നാളായി ഇതേ തടസ്സമുണ്ട് നിങ്ങളെ ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ചിന്തകളാവാം, ശീലങ്ങളാവാം, പെരുമാറ്റങ്ങളാവാം ഇവ എത്ര നാളായി നിങ്ങളോടൊപ്പമുണ്ട്. ഇവയ്ക്കുത്തരം കിട്ടിയാൽ പരിഹാരവും നിങ്ങൾക്ക് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കും.

ഉദാ : വിഷാദ ഭാവത്തിൽ കൂടുതൽ സമയവും നിങ്ങൾ ആയിരിക്കാൻ കാരണം ഒരുപക്ഷേ പുതിയ വീട്ടിലേക്ക് മാറിയതാകാം, പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ, ജോലിസ്ഥലത്തേക്കോ മാറുമ്പോൾ നഷ്ടമാവുന്ന സുഹൃദ് ബന്ധങ്ങളാവാം നിങ്ങളെ ഏകാന്തതയിലേക്ക് തള്ളി വിടുന്നത്. ഇവിടെ നിങ്ങൾ ചെയ്യേണ്ടത് പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടുക. അതിനനുസരിച്ച് നിങ്ങളുടെ ജീവിതത്തിന്റെ പ്ലാൻ മാറ്റി വരയ്ക്കുക എന്നതാണ്. ഒപ്പം പുതിയ ബന്ധങ്ങൾ ‍സ്ഥാപിക്കുക. സുഹൃദ്ബന്ധങ്ങളും ബന്ധുജനസമ്പർക്കവും നിലനിർത്തുക. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.

∙ ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥ എന്തു ചെയ്യണമെന്നറിയില്ല. എവിടെ തുടങ്ങണമെന്നറിയില്ല. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഇത്തരം അവസ്ഥകളിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം പകരാത്ത ക്രിയാത്മകമായ ലക്ഷ്യങ്ങൾ കണ്ട് അവയ്ക്കായി പ്രവർത്തിക്കുക.

∙ പയ്യെത്തിന്നാൽ പനയും തിന്നാം ലക്ഷ്യത്തിന്റെ വലുപ്പം കണ്ട് പേടിച്ച് നിഷ്ക്രിയരാവുന്നവരുണ്ട്. എൻജിനീയറിങ് കോഴ്സ് കഴിഞ്ഞ ശേഷവും പത്തുമുപ്പത് പേപ്പറുകൾ പാസാകാനുണ്ട്. അവ എങ്ങനെ പാസാകുമെന്നോർത്ത് ഉത്കണ്ഠയും ടെൻഷനുമായി ഭാവിയെക്കുറിച്ചുള്ള പേടിയുമായി കഴിയുന്നവരാണ്. ഇവിടെ ചെറിയ തടക്കല്ലിടുക, ടൈംടേബിൾ സെറ്റ് ചെയ്ത് ഓരോ പേപ്പറായി പഠിക്കുക. പതിയെ വിജയം സ്വന്തമാക്കാം.

പൂർണരൂപം വായിക്കാം