വയറു വേദനയേയും രക്തം ഛർദ്ദിച്ചതിനേയും തുടർന്ന് ആശുപത്രിയിലെത്തിയ 52 കാരനായ രോഗിയെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി. വിവിധ തരത്തിലുള്ള ലോഹവസ്തുക്കളായിരുന്നു വയറിനുള്ളിൽ. ഫ്രാൻസിലാണ് സംഭവം നടക്കുന്നത്.
ലോഹവസ്തുക്കൾ വയറിനെ തുളക്കാനായി തുടങ്ങിയിരുന്നു. എത്രയും പെട്ടന്ന് ശസ്ത്രക്രിയ എന്നതായിരുന്ന ഏക രക്ഷാമാർഗം. ശസ്ത്രക്രിയ നടത്തി പുറത്തെടുത്തതാകട്ടെ ദ്രവിച്ചതും അല്ലാത്തതുമായ നൂറോളം ലോഹവസ്തുക്കൾ.
റേസർ ബ്ലേഡ് അടക്കം മൂർച്ഛയുള്ള വസ്തുക്കൾ ഇയാൾ വിഴുങ്ങിയിരുന്നു. ഇതുവഴിയുണ്ടായ ചെറിയ മുറിവുകൾ ഇയാളുടെ ശരീരത്തിനു തന്നെ ഉണക്കാൻ കഴിഞ്ഞു. അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇവ ശരീരത്തിൽ അടിഞ്ഞു കൂടിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഓരോന്നായി തുടങ്ങി. സൈക്കോസിസ് അസുഖബാധിതനായ ഇദ്ദേഹം അറിയാതെയാണ് ഇവ വിഴുങ്ങിയിരുന്നത്. നിരവധി തവണ ഇദ്ദേഹത്തെ ഇങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.