E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതെന്തു കഥ! ഇരുപതാം വയസില്‍ മോഡലിങ്ങിനോട് വിട പറയുമെന്ന് സൂപ്പര്‍സ്റ്റാര്‍!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

model
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഡലിങ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഖ്യാതി നേടിയ ബെല്ല ഹദീദിനെ ഓര്‍മയില്ലേ. ഗ്ലാമര്‍ നിറഞ്ഞ മോഡലിങ് പ്രൊഫഷന്‍ ഇപ്പോള്‍തന്നെ വേണ്ടെന്ന് വെക്കാന്‍ താന്‍ റെഡി ആണെന്നാണ് ബെല്ല പറയുന്നത്. ബെല്ലയ്ക്ക് ഇപ്പോള്‍ പ്രായം 20 വയസ്. സാധാരണ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങുന്ന ഈ സമയത്ത് തന്നെ മോഡലിങ് എന്ന ഹോട്ട് കരിയര്‍ വിടാന്‍ തയാറാണെന്ന് ബെല്ലയെക്കൊണ്ട് പറയിപ്പിച്ചതെന്തായിരിക്കും?

തനിക്ക് വേണ്ടത്ര നേട്ടങ്ങള്‍ ഈ ഫീല്‍ഡ് തരുന്നില്ലെന്നാണ് ബെല്ല പറയുന്നത്. ഒരു മോഡല്‍ എന്ന നിലയ്ക്ക് താന്‍ സൂപ്പര്‍ താരമായി അറിയപ്പെടുന്നുണ്ടെങ്കിലും ഹൃദയത്തെ സംതൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ കിട്ടുന്നില്ലെന്നാണ് ബെല്ലയുടെ നിലപാട്. 

വെറും നാല് വര്‍ഷം മുമ്പ് മാത്രമാണ് മോഡലിങ് രംഗത്തേക്ക് ബെല്ല ഹദീദ് കാലെടുത്തുവെച്ചത്. 1996ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച ഈ യുവ അമേരിക്കന്‍ ഫാഷന്‍ മോഡല്‍ പെട്ടെന്നാണ് ഉയരങ്ങള്‍ കീഴടക്കിയത്. 

20 വയസിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. മോഡലിങ് രംഗത്തേക്ക് കാലെടുത്തുവെച്ച വര്‍ഷം തൊട്ട് നേട്ടങ്ങള്‍ വന്നുതുടങ്ങി. 2014ല്‍ പ്രശസ്തമായ ഐഎംജി മോഡല്‍സുമായി കരാറിലൊപ്പിട്ടു ഈ പലസ്തീനിയന്‍ അമേരിക്കന്‍ സൂപ്പര്‍ മോഡല്‍. 2014ല്‍ തന്നെയായിരുന്നു ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് അരങ്ങേറ്റവും. വോഗ്, എല്ലെ, ബാര്‍പര്‍ ബസാര്‍ തുടങ്ങി നിരവധി ഫാഷന്‍ മാസികകളുടെ കവറിലും ഇടം കണ്ടെത്തി അവള്‍. നിലവില്‍ 15 ദശലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ബെല്ല ഹദീദ് ഫാഷന്‍ രംഗത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

ഇളം പ്രായത്തില്‍ മോഡലിങ് രംഗത്തേക്ക് എത്തി ശ്രദ്ധ പിടിച്ചു പറ്റുന്ന മിടുക്കികള്‍ക്ക് കടുത്ത അനുഭവമാണ് മേഖല നല്‍കുന്നതെന്ന് ബെല്ല പരാതിപ്പെടുന്നു. അവര്‍ ചെയ്യുന്ന ഓരോ കാര്യവും എപ്പോഴും നിരീക്ഷിക്കപ്പെടും. ശരീര പ്രകൃതി കടുത്ത വിമര്‍ശനത്തിന് വിധേയമാകും. ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടും. തന്റെ യഥാര്‍ത്ഥ അഭിനിവേശം മോഡലിങ്ങിനോടല്ല, ഹോഴ്‌സ് റൈഡിങ്ങിനോടാണെന്നും പറയുന്നു ബെല്ല ഹദീദ്.