E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astro-w-star
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിക്കും.  പാഠ്യപദ്ധതിയുടെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിനു തയാറാകും. ഭരണസംവിധാനത്തിലുള്ള അ പര്യാപ്തതകൾ പരിഹരിക്കാൻ വിദഗ്ധ നിർദേശം തേടും.  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ആർജവമുണ്ടാകും. അമിതമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത അബദ്ധങ്ങൾക്കു വഴിയൊരുക്കും. അപര്യാപ്തതകൾ പരിഹരിക്കാൻ പ്രാണായാമവും യോഗാസനങ്ങളും  പരിശീലിക്കാൻ തയാറാകും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. അശ്രാന്ത പരിശ്രമത്താൽ  ആഗ്രഹസാഫല്യമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. 

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം  നടത്തും. സുവ്യക്തമായ വിശദീകരണം നൽകിയതിനാൽ മേലധികാരിക്കുള്ള തെറ്റിധാരണ ഒഴിവാകും. പദ്ധതി ആസൂത്രണങ്ങളിൽ നേതൃസ്ഥാനം  വഹിക്കാൻ തയാറാകും. കുടുംബത്തിൽ ആഹ്ലാദമായ അന്തരീക്ഷം സംജാതമാകും.  സമത്വ ഭാവനയും സദ് ആശയങ്ങളും  പ്രായോഗിക തലത്തിൽ ആവിഷ്കരിക്കുന്നതിനാൽ പൊതുജനാംഗീകാരം ലഭിക്കും. ഗുരുകാരണവന്മാരുടെയും  മാതാപിതാക്കളുടെയും അനുഗ്രഹഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിക്കാൻ സാധിക്കും. അനുചിത പ്രവൃത്തികളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. അസുഖങ്ങളെക്കുറിച്ചുള്ള അമിത ചിന്തകളാ ൽ പരിശോധനയ്ക്കു തയാറാകും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

കഴിവും യുക്തിയും പ്രകടിപ്പിക്കാനും പ്രവർത്തിക്കാനും സാധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുഹൃത് നിർദേശത്താൽ ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ തയാറാകും.  പറയുന്ന വാക്കുകൾ ഫലപ്രദമായി വന്നുചേരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദീർഘദൂരയാത്ര വേണ്ടിവരും. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും. കാലാവസ്ഥയിലെ വ്യതിയാനങ്ങളാൽ കഫ–നീർദോഷരോഗങ്ങൾ പിടിപെടും.  അപവാദാരോപണങ്ങളിൽ നിന്നു മുക്തനാകയാൽ ആശ്വാസമുണ്ടാകും. ഉ ത്സവാഘോഷങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യാനിടവരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.  

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

വിവേചന ബുദ്ധിയും വിദഗ്ധ നിർദേശവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം  വിജയപഥത്തിലെത്തിച്ചേരും. ആരാധനാലയത്തിൽ വച്ച് ബ ന്ധുമിത്രാദികളെ കണ്ടുമുട്ടാനിടവരും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യുക്തി തോന്നും. ഗുരുകാരണവന്മാരോടുള്ള വിനയത്തോടു കൂടിയ സമീപനം സർവാദരങ്ങ ൾക്കു വഴിയൊരുക്കും. ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള വഴികൾ വന്നുചേർന്നതിനാൽ ആശ്വാസമനുഭവപ്പെടും. ഉത്തരവാദിത്തമില്ലാത്ത ജോലിക്കാരെ പിരിച്ചു വിട്ട് കർമോത്സുകരായവരെ നിയമിക്കും. സ്വപ്നസാക്ഷാത്കാരത്താൽ   ആത്മനിർവൃതിയനുഭവപ്പെടും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. സന്ധിവേദനകൾ വർധിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം.  അവതരണശൈലിയിൽ പുതിയ ആശയങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സുഹൃത് മുഖാന്തിരം സാധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും.  തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടി വരും.  സന്മനസ്സുള്ളവരുമായുള്ള സംസർഗഗുണത്താൽ അനാവശ്യ ചിന്തകൾ ഒഴിവാകും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ പ്രവർത്തനങ്ങളിൽ ആത്മാഭിമാനം തോന്നും. ഈശ്വരാർപ്പിതമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. കഫ–ഉദര രോഗ ങ്ങൾ വർധിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ വ്യവസായം നവീകരിക്കാൻ തീരുമാനിക്കും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. ആത്മപ്രശംസ മറ്റുള്ളവരെ തരംതാഴ്ത്തിക്കൊണ്ടാകരുത്. പ്രവൃത്തിലുള്ള ആത്മാർഥത, ലക്ഷ്യബോധം, നിഷ്ക ർഷ തുടങ്ങിയവ  പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും.  സഹായാഭ്യർഥന നിരസിച്ചതിനാൽ  കുടുംബാംഗങ്ങൾക്ക് വിരോധം തോന്നും.  ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. സാമ്പത്തിക അനിശ്ചിതാവസ്ഥ പരിഹരിക്കപ്പെടും.  ഗൃഹസമുച്ചയം  പണിയാൻ നിശ്ചിത വ്യവസ്ഥകളോടു കൂടി  ഭൂമി വിട്ടുകൊടുക്കും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാൻ അവസരമുണ്ടാകും. അമിത ഭക്ഷണത്താൽ അജീർണമനുഭവപ്പെടും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

അനൗദ്യോഗികമായി ലഭിക്കുന്ന പണംകൊണ്ട് ജീവിത പങ്കാളിയുടെ പേരിൽ ഭൂമി വാങ്ങാൻ തയാറാകും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും.  സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ  പരിഹരിക്കപ്പെടും.  സ്ഥാപിത താൽപര്യം മറന്ന് വ്യക്തി താത്പര്യത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ അബദ്ധമായിത്തീരും.  അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ മാറ്റമുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സാഹചര്യമുണ്ടാകും. 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

സ്വതസിദ്ധമായ ശൈലി  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും.  അപ്രതീക്ഷിതമായ ദേഹക്ഷീണത്താൽ പരിശോധനയ്ക്ക് വിധേയനാകും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.  കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുള്ള  അനാവശ്യമായ ഇടപെടലുകൾ അബദ്ധമായി തീരും. പ്രവർത്തനരഹിതമായ വ്യവസായം വിൽപന ചെയ്യും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ഗൃഹനിർമാണം പൂർത്തീകരിച്ച്  ഗൃഹപ്രവേശകർമം നിർവഹിക്കും. മേലധികാരി അവധിയായതിനാൽ ചുമതലകൾ ഏറ്റെടുക്കാനും ചർച്ചക ൾ നയിക്കാനും  ഇടവരും. തൃപ്തിയല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞ് മാറും.  ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽമാറ്റമുണ്ടാകും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. യുക്തമായ തീരുമാനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ  ഉപകരിക്കും. വിവിധങ്ങളായ പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. പുത്രന് ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  വായ്പയെടുത്ത് വാഹനം വാങ്ങാൻ തീരുമാനിക്കും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം,                

അവിട്ടം 30 നാഴിക)

ഗഹനമായ വിഷയങ്ങൾ ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. അപേക്ഷിച്ച പദ്ധതികൾക്ക് അനുമതി ലഭിക്കും. പഠനകാര്യങ്ങളിൽ ഉത്സാഹമുണ്ടാകും.  പ്രവർത്തനമേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും.  വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.  കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.  ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും  ശീലിക്കും. വിമർശനങ്ങളെ ഒഴിവാക്കാൻ ഉൾപ്രേരണയുണ്ടാകും.  അതിർത്തി തർക്കം രമ്യമായി പരിഹരിക്കപ്പെടും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടും. 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. അനൗദ്യോഗികമായി സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. സുദീർഘമായ ചർച്ചയിലൂടെ ദാമ്പത്യബന്ധം പുനഃസ്ഥാപിക്കും.  നിബന്ധനകൾ പാലിക്കാൻ സർവാത്മനാ തയാറായതിനാൽ പുതിയ അവസരങ്ങൾ വന്നുചേരും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അനുഭവജ്‍ഞാനത്താൽ ദൃഷ്ടിപഥങ്ങളിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണക ൾ ഉപേക്ഷിക്കാൻ തയാറാകും.  സ്വയംപര്യാപ്തത കൈവരിക്കാ ൻ തയാറാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. വ്യവസായം നവീകരിക്കാൻ തയാറാകും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

സഹപ്രവർത്തകർ അവധിയായതിനാൽ കൂടുതൽ സമയം  ജോലി  ചെയ്യേണ്ടതായി വരും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും.  നിർണായക തീരു മാനങ്ങൾ  സ്വീകരിക്കാൻ വിദഗ്ധ നിർദേശം തേടും. വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ  ചെയ്തു തീർക്കും. ഉദ്യോഗത്തിനനുബന്ധമായി ഉപരിപഠനത്തിന് ചേരും. സംശയസാസ്പദമായ സാഹചര്യങ്ങളാൽ മക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലഭിക്കുന്ന രേഖകൾ സ സൂക്ഷ്മം നിരീക്ഷിച്ചറിയാതെ ഒരു കാര്യത്തിലും  ഇടപെടരുത്. ഭക്ഷണക്രമത്തിലെ അപാകതകളാൽ അജീർണമനുഭവപ്പെടും. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും