ജപ്പാന്‍കാരിയായ യയോയി കുസാമാ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. പ്രായം ഏറെയായിട്ടും ഇവര്‍ ചിത്രം വരയ്ക്കാത്ത ഒരു ദിവസം പോലുമില്ല. തന്റെ സൃഷ്ടികളുടെ പ്രദര്‍ശനത്തിനായി പുതിയൊരു മ്യൂസിയം തുടങ്ങിയ സന്തോഷത്തിലാണ് കുസാമയിപ്പോള്.
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന കലാകാരികളില്‍ ഏറ്റവും വിലമതിപ്പുള്ള കലാസൃ·്ടികളുടെ ഉടമയാണ് ഈ 88കാരി. തന്റെ കലാസൃഷ്ടികള്‍ സമൂഹത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കണ്ണാടികള്‍ ഉപയോഗിച്ച് അനന്തത സൃഷ്ടിക്കുന്ന മുറികളും മത്തങ്ങ ഉപയോഗിച്ച് ഉണ്ടാക്കിയ ശില്പങ്ങളുമാണ് കുസാമയുടെ സൃഷ്ടികളില്‍ ഏറ്റവും ജനപ്രീതി നേടിയവ.
കുസാമയുടെ ചിത്രങ്ങും കലാസൃഷ്ടികളും പ്രദര്‍ശിപ്പിക്കാനായി ഒരു മ്യൂസിയം തന്നെ തുടങ്ങിയിരിക്കുകയാണിപ്പോള്‍. "സൃഷ്ടിക്കുകയെന്നത് ഒരു തൊഴില്‍ മാത്രമാണ് എന്നാല്‍ അഗാധമായ സ്നേഹമാണ് നമ്മളെ കലയോടടുപ്പിക്കുന്നത് " എന്നാണ് പ്രദര്‍ശനത്തിന്റെ സന്ദേശം. കലയോടുള്ള അഭിനിവേശവും പ്രായം തളര്‍ത്താത്ത ആവേശവുമായി ജീവിതത്തിലെ ഒാരോ നിമിഷവും ആസ്വദിക്കുകയാണ് ഈ കലാകാരി.