E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പട്ടിണി തളംകെട്ടി നിന്ന ആ വീട്ടിലെത്തിയതും എന്റെ വാർത്തയുടെ ദിശ തന്നെ മാറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

camera-mb-sarathchandran
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് ജില്ലയിൽ ജോലിചെയ്യുന്ന ഏതൊരു മാധ്യമപ്രവർത്തകനേയും പോലെയാണ് ഞാനും എൻഡോസൾഫാൻ ദുരിതബധിതുടെ ജീവിതദുരിതങ്ങൾ തേടിയിറങ്ങിയത്. എൻഡോസൾഫാൻ വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ വഴികാട്ടിയായി. സംസാരത്തിനിടെ എൻഡോസൾഫാന്റെ ദുരിതം പേറുന്ന എൻമകജെ പഞ്ചായത്തിലെ ശീലവതിയെക്കുറിച്ച് പറഞ്ഞു. കട്ടിലിൽ നിന്ന് അനങ്ങാൻ വയ്യാതെ കിടക്കുന്ന മകളെ പരിചരിക്കുന്നത് എഴുപത് പിന്നിട്ട അമ്മ ദേവകി. തന്റെ കാലശേഷം മകൾ എന്തു ചെയ്യുമെന്ന് വേവലാതിപ്പെടുന്ന ഈ അമ്മയിൽ നിന്നു വേണം ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചുള്ള വാർത്ത തയ്യാറാക്കാനെന്ന് തീർച്ചപ്പെടുത്തി.

ഇരുപതാം തിയ്യതി ഞായറാഴ്ച ശീലാവതിയുടെ വീട് തേടി പുറപ്പെട്ടു. നഗരത്തിൽ നിന്ന് നാൽപത് കിലോമീറ്റർ അപ്പുറത്ത് ദക്ഷിണ കർണാടകയോട് ചേർന്നുള്ള ഏത്തടുക്ക ഗ്രാമം. വഴിയോത്ത് കണ്ട ഒരാളാണ് ബെളഗാര മൂലയിലെ വീട്ടിലെക്കുള്ള വഴി പറഞ്ഞു തന്നത്. പൊട്ടിപൊളിഞ്ഞ റോഡുവക്കിൽ നിന്ന് നൂറ് മീറ്റർ മാറിയാണ് വീട്. പ്രായത്തിന്റെ അവശതകളുമയി അമ്മ ദേവകി ആ ഒറ്റമുറി വീട്ടിലേക്ക് ഞങ്ങളെ സ്വീകരിച്ചു. അടുക്കളയിലെ പുകയിൽ വീട് മുഴുവൻ കരിപിടിച്ചിരുന്നു. മുറിയിലെ കട്ടിലിൽ വെറുമൊരു പായ മാത്രമിട്ട് ശീലവതി കിടക്കുന്നു. ഒരു വിഷമഴയായി പെയ്തിറങ്ങിയ എൻഡോസൾഫാന്റെ ദുരിതം മുഴുവൻ പേറി. ഞങ്ങളെ കണ്ടപ്പോൾ ചെറുതായി ചിരിച്ചു. ഭക്ഷണം കഴിച്ചോ എന്ന ക്യാമറമാൻ കാജ ഹുസൈന്റെ ചോദ്യത്തിന് നിഷേധാരർഥത്തിൽ തലയാട്ടി. സമയമായില്ലല്ലോ എന്നായിരുന്നു ദേവകിയുടെ മറുപടി. പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ ഞങ്ങൾ ജോലി തുടങ്ങി. ഒരാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന ആ മുറിയിൽ ഞെരുങ്ങി നിന്ന് ഹുസൈൻ ദൃശ്യങ്ങൾ പകർത്തുന്നു. നല്ല ചൂടുണ്ട്. മുറിയിൽ ഫാനില്ല. രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ  സ്കൂൾ വിട്ട് വരുമ്പോൾ  വഴിയിൽ തളർന്നു വീണ ശീലവതിയുടെ ജീവിതം ഈ കട്ടിലിലേയ്ക്ക് ചുരുങ്ങിയ കഥ അമ്മ ദേവകി കന്നടച്ചുയുള്ള മലയാളത്തിൽ പറഞ്ഞു.

വെളിച്ചക്കുറവുള്ളതുകൊണ്ട് ലൈറ്റുമായി ഹുസൈന്റെ ഒപ്പം നിൽക്കുമ്പോഴാണ് ആ വീടിന്റെ അടുക്കള ഞാൻ ശ്രദ്ധിച്ചത്. കാര്യമായി ഒന്നും പാചകം ചെയ്ത ലക്ഷണമില്ല. ഞങ്ങളെത്തിയതറിഞ്ഞ് വന്ന അയൽപക്കത്തെ കുട്ടികളിൽ നിന്നാണ് അടുത്ത വീട്ടുകാരാണ് മിക്ക ദിവസങ്ങളിലും ഇരുവർക്കും ഭക്ഷണം നൽകുന്നതെന്നറിഞ്ഞത്. ശീലവതിക്ക് പെൻഷനില്ലെയെന്ന ചോദ്യത്തിന് ആ അമ്മ പറഞ്ഞത് കഴിഞ്ഞ ഒരുവർഷമായി അനുഭവിച്ച യാതനകളാണ്. ആധാർ ഇല്ലെന്ന കാരണം പറഞ്ഞ് അംഗപരിമതർക്കുള്ള പെൻഷൻ ശീലാവതിക്ക് നിഷേധിച്ച കഥ. നിത്യച്ചെലവിനുള്ള ഏക വഴിയായ ഈ പെൻഷൻ കിട്ടാൻ കയറിയിറങ്ങിയ വഴികൾ. കട്ടിലിൽ നിന്ന് അനങ്ങാൻ വയ്യാതെ കിടക്കുന്ന മകൾക്ക് എങ്ങിനെ ആധാർ സംഘടിപ്പിക്കും എന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ ആ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

അവിടെ എന്റെ വാർത്തയുടെ ദിശമാറി. സൈൻ ഓഫ് ചെയ്യുമ്പോൾ ഈ അമ്മയുടേയും മകളുടേയും കണ്ണീർ അധികൃതർ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാകണമെന്ന് മനസിൽ തീരുമാനിച്ചു. പെട്ടെന്ന് തോന്നിയ രണ്ടു വാചകങ്ങൾ – സർക്കാർ ഉത്തവുകളുടെ നൂലാമലകളിൽ കുരുക്കി ഇവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്നാണ് ബന്ധപ്പെട്ടവരോടുള്ള ഞങ്ങളുടെ അപേക്ഷ. ഒപ്പം ഈ അമ്മയുടെ കണ്ണുനീർ നിങ്ങൾ അവഗണിക്കരുത്.

ksd-endosulfan7

യാത്ര പറഞ്ഞിറങ്ങുമ്പോൾ ദേവകിയുടെ കണ്ണുനിറഞ്ഞിരുന്നു. ആശ്രയം ഇനി ആരു തരും എന്ന നാട്ടുവാർത്ത പരമ്പരയിൽ ശനിയാഴ്ച ശീലവതിയുടെ ദുരിതം അവതരിപ്പിച്ചു. ഉച്ചയായപ്പോൾ അക്ഷയ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീനിവാസ നായികിന്റെ വിളിയെത്തി. ശീലവതിക്ക് ആധാർ ലഭ്യാക്കാൻ തീരുമാനമായി വാർത്ത നൽകിക്കോ എന്നു പറഞ്ഞു. ആദ്യം ആധാർ കിട്ടട്ടെ എന്നിട്ട് വാർത്ത നൽകാം എന്നായിരുന്നു എന്റെ നിലപാട്. വൈകുന്നേരം ശ്രീനിവാസൻ വീണ്ടും വിളിച്ചു ജില്ലാ കലക്ടർ കെ.ജീവൻ ബാബു പ്രശ്നത്തിൽ ഇടപെട്ടു തിങ്കളാഴ്ച ശീലവതിക്ക് ആധാർ നൽകും. തിങ്കളാഴ്ച ഞങ്ങളും എത്താമെന്ന് ശ്രീനിവാസനോട് ഉറപ്പ് നൽകി. 

ksd-endosulfan5

രാവിലെ പത്തരയോടെ ശീലവതിയുടെ വീട്ടിലെത്തുമ്പോൾ സന്തോഷം നിറഞ്ഞ മുഖത്തോടെ ദേവകി ഞങ്ങളെ സ്വീകരിച്ചു.  കയ്യാർ അക്ഷയ സെന്ററിൽ നിന്ന് ആധാർ രജിസ്ട്രേഷന് വേണ്ട ഉപകരണങ്ങൾ ആ കൊച്ചുമുറിയിൽ ഒരുക്കിയിരുന്നു. സാഹായവുമായി ശ്രീനിവാസനും ഉണ്ട്. ദേവകിയിൽ നിന്ന് വിശാദംശങ്ങൾ ചോദിച്ചറിഞ്ഞ് രജിസ്ട്രേഷൻ. കിടക്കയിൽ വച്ച് തന്നെ ശീലവതിയുടെ ചിത്രവും എടുത്തു. അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ആധാറിന്റെ പകർപ്പ് കൈമാറി. തളർന്ന കൈകൾകൊണ്ട് ഏറെ പണിപ്പെട്ട് ശീലവതി ആധാർ ഒപ്പിട്ടുവാങ്ങുമ്പോൾ അമ്മ ദേവകിയുടെ കണ്ണിൽ സന്തോഷാശ്രുക്കളായിരുന്നു. കരച്ചിൽ അടക്കാൻ പാടുപെടുന്ന ആ അമ്മയ്ക്കു മുന്നിലേയ്ക്ക് പ്രതികരണത്തിനായി ഞാൻ മൈക്ക് നീട്ടി – സന്തോഷം, മനോരമ ടിവിയിൽ വന്നു ആധാർ കിട്ടി, എന്ന് പറഞ്ഞോപ്പിച്ചു. ഇനി ഒന്നും എനക്ക് പറയാനാകില്ലെന്ന് പറഞ്ഞ് ദേവകി ചിരിച്ചുകൊണ്ട് കണ്ണു തുടച്ചു. ഒരു നന്ദി പറയാൻ ശ്രീനിവാസൻ നിർബന്ധിച്ചു. നന്ദിയുണ്ട്...പറയാനാകില്ല..സന്തോഷം..എന്ന് പറഞ്ഞ് ദേവകി ശീലവതിയുടെ അടുത്തിരുന്നു. യാത്ര പറയുമ്പോൾ ദേവകിയും, ശീലവതിയും മനസ് നിറഞ്ഞ് ചിരിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതയായ ശീലാവതിക്ക് ആധാർ കാർ‍ഡ് കിട്ടി