E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയിക്കുന്നവർക്ക് ഈ ആഴ്ച എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും)

സെപ്റ്റംബർ മാസം അവസാനിക്കുന്ന ഈയാഴ്ച  മേടക്കൂറുകാർക്ക് അഷ്ടമശ്ശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും  ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും  ഉണ്ടാകില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.  ആഴ്‌ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ പ്രതീക്ഷയെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

ഈയാഴ്ച  ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ   ദൈവാനുഗ്രഹം മൂലം കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും ഉണ്ടാകും.  ശരീരസുഖം വീണ്ടെടുക്കാനും സാധിക്കും. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്ച  മിഥുനക്കൂറുകാർക്ക്  വ്യാഴം അനുകൂലഭാവത്തിലേക്കു  മാറിയതിനാൽ ദൈവാനുഗ്രഹത്താൽ പ്രണയകാര്യങ്ങൾ നല്ല രീതിയിൽ നടക്കും. വിചാരിച്ച കാര്യങ്ങൾ  നേടിയെടുക്കാൻ കഴിയും.   പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ പറഞ്ഞുതീർക്കാൻ കഴിയും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

സെപ്റ്റംബർ അവസാനിക്കുന്ന ഈയാഴ്ച വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ  കർക്കടകക്കൂറുകാർക്ക്  പ്രണയകാര്യങ്ങൾ മനസ്സിനു സന്തോഷം പകരുന്നതായിരിക്കും. കാര്യങ്ങൾ  വിചാരിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ  സാധിക്കും. ശത്രുക്കളിൽ നിന്നുള്ള പാരകളെയും ഗോസിപ്പുകളെയും വിജയകരമായി മറികടക്കാൻ കഴിയും.  മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ സൌഹൃദബന്ധങ്ങൾ ഉണ്ടാകും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. മിക്ക ദിവസങ്ങളിലും വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കും. മനസ്സിന്റെ  സ്വസ്‌ഥത നിലനിർത്താൻ  കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. രണ്ടാമത്തെ പകുതിയിലാണു കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നത്. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)

ഈയാഴ്ച  കന്നിക്കൂറുകാർക്ക്  പ്രണയകാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.  ഏതു പ്രതിസന്ധിയെയും മറികടക്കാൻ ദൈവാനുഗ്രഹം ഉണ്ടാകും.  പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും. സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഈയാഴ്‌ച  തുലാക്കൂറുകാർക്കു  പ്രണയകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ  കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ വലിയ പ്രതിസന്ധികൾക്കൊന്നും  സാധ്യതയില്ല. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ കൂറുകാരിൽ ചിലർക്കു സുഹൃത്തുക്കളോടൊപ്പം യാത്ര സാധ്യമാകും. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ഈയാഴ്ച  വൃശ്ചികക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വ്യാഴം അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ ദൈവാനുഗ്രഹത്തിനായി  പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. സൗഹൃദബന്ധങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.  പ്രണയപങ്കാളിയുമായി  നല്ല ബന്ധം നിലനിർത്താനും  കഴിയും. ഗോസിപ്പുകളും അപവാദപ്രചാരണങ്ങളും ഉണ്ടാകുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ സാധിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ഈയാഴ്ച  ധനുക്കൂറുകാർക്ക്  പ്രണയകാര്യങ്ങൾ വിചാരിക്കുന്നതു പോലെ നടക്കും. പ്രണയപങ്കാളിയിൽ  നിന്നു സ്നേഹവും സഹകരണവും ലഭിക്കും. ഇടയ്ക്കു ചില ദിവസങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും ആഴ്ചയുടെ അവസാനത്തോടെ പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. പുതിയ സുഹൃത്തുക്കളെ  കണ്ടെത്താൻ കഴിയും.

 

പൂർണരൂപം