E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഞാൻ മലയാളം പഠിച്ചു, കേട്ടെഴുത്തിടാൻ സാർ എപ്പോൾ വരും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas-issac-letter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സർ പറഞ്ഞതുപ്രകാരം ഞാൻ മലയാളം പഠിച്ചു, കേട്ടെഴുത്തിടാൻ സർ എപ്പോൾ വരും? ധനമന്ത്രി തോമസ് ഐസക്കിന് ഏഴാം ക്ലാസ് വിദ്യാർഥി എഴുതിയ കത്ത് വൈറലാകുന്നു. മലയാളം എഴുതാനും വായിക്കാനും പഠിച്ച വിവരം അറിയിച്ച് ശ്രീഹരി എന്ന വിദ്യാർഥി തനിക്കെഴുതിയ കത്ത് മന്ത്രി തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.  അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും സർക്കാർ സ്കൂളിലേക്ക് പഠിക്കാൻ എത്തിയ വിദ്യാർഥിയാണ് ശ്രീഹരി. ചെട്ടിക്കാട് ശ്രീചിത്തിര മഹാരാജവിലാസം ഗവ. യുപി. സ്കൂളിൽ ഏഴാം തരത്തിലാണ് ശ്രീഹരി പഠിക്കുന്നത്. 

സ്കൂളിന്റെ കെട്ടിട ഉദ്ഘാടനം സമയത്ത് മന്ത്രി മലയാളം പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചിരുന്നു. മലയാളം പഠിക്കുന്ന വിദ്യാർഥികൾക്ക് കേട്ടെഴുത്തിടാൻ നേരിട്ട് എത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. അന്ന് പറഞ്ഞതുപോലെ  കേട്ടെഴുത്തിടാൻ എപ്പോള്‍ വരും എന്നു ചോദിച്ചാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഇപ്പോഴുള്ള തിരക്കുകൾ അവസാനിക്കുന്ന മുറയ്ക്ക് സ്കൂളിൽ എത്താമെന്ന കുറിപ്പോടെയാണ് തോമസ് ഐസക് കത്തിനോടൊപ്പം തന്റെ മറുപടിയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐസകിന്റെ പോസ്റ്റ് ചുവടെ:

പ്രിയപ്പെട്ട ശ്രീഹരി ,

മോന്‍റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍..

സ്നേഹത്തോടെ, തോമസ്‌ ഐസക്