E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പഴയതുകൊണ്ട് പണിത 'കൊച്ചുകൊട്ടാരം'!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

reused-house-sreekaryam-trivandrum.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെക്നോപാർക്കിൽ സോഫ്ട്‌വെയർ എൻജിനീയർമാരായ ആനന്ദും ലക്ഷ്മിയും പുതിയ വീടു വയ്ക്കാൻ ആലോചിക്കുന്നിടത്താണ് കഥയുടെ തുടക്കം. കഴക്കൂട്ടത്തോ കാര്യവട്ടത്തോ ഒരു ത്രീ ബെഡ്റൂം ഫ്ലാറ്റ്. അല്ലെങ്കിൽ ആക്കുളത്ത് ഒരു വില്ല. അതുമല്ലെങ്കില്‍ നഗരഹൃദയത്തിൽ കന്റെംപ്രറി സ്റ്റൈലിലൊരു വീട്. അതായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. അതാണല്ലോ പൊതുവെയുള്ളൊരു ലൈൻ. പക്ഷേ, ഇവിടെ സംഭവിച്ചത് അതൊന്നുമല്ല! ഇതുവരെ മറ്റൊരു ടെക്കി ദമ്പതികളും സഞ്ചരിക്കാത്ത വഴികളിലൂടെയായിരുന്നു ആനന്ദിന്റെയും ലക്ഷ്മിയുടെയും യാത്ര!

ആദ്യം പഴയവീട് വാങ്ങി

ശ്രീകാര്യത്ത് തറവാടിനടുത്തു വാങ്ങിയ നാലേമുക്കാൽ സെന്റില്‍ വീടു പണിയാനായിരുന്നു തീരുമാനം. കോസ്റ്റ്ഫോർഡ് ജോയ്ന്റ് ഡയറക്ടർ ആർക്കിടെക്ട് പി.ബി. സാജനെ രൂപകൽപനാ ചുമതല ഏൽപ്പിക്കുകയും ചെയ്തു. പ്ലാൻ തയാറാകുന്നതുവരെ എല്ലാം സാധാരണപോലെതന്നെ. അതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. വീടുപണിക്കായി ആദ്യം ചെയ്തത് എന്തെന്നറിയാമോ. വഞ്ചിയൂരിലുള്ള പഴയൊരു വീട് മുഴുവനോടെ വിലയ്ക്കുവാങ്ങി!

reused-house-sreekaryam-exterior.jpg.image.784.410

90 വർഷത്തോളം പഴക്കമുള്ള വീട് പുതിയ കെട്ടിടം പണിയാൻ പൊളിച്ചു വിൽക്കാൻ പോകുകയായിരുന്നു.

ഈ വീട് ശ്രദ്ധാപൂർവം പൊളിച്ച് അതിൽനിന്ന് കിട്ടിയ സാധനങ്ങൾകൊണ്ടാണ് പുതിയ വീട് പണിതത്. അടിത്തറയുടെ കരിങ്കല്ലുമുതൽ ഇഷ്ടികയും വാതിലും ജനലും കോണിപ്പടിയും മച്ചും മേൽക്കൂരയും ഓടും വരെ പുനരുപയോഗിച്ചു. ചുവരിൽ തേച്ചിരുന്ന കുമ്മായച്ചാന്ത്പോലും കളഞ്ഞില്ല. ചാക്കിലാക്കി കൊണ്ടുപോയി.

reused-house-sreekaryam-interior.jpg.image.784.410

പുതിയത് വളരെക്കുറച്ചുമാത്രം

കുറച്ച് തറയോടും ടൈലും. പിന്നെ സാധാരണ ഇരുനിലവീടിന് ആവശ്യമായി വരുന്നതിന്റെ നാലിലൊന്ന് സിമന്റും കമ്പിയും. 1890 ചതുരശ്രയടി വലുപ്പമുള്ള പുതിയ വീടുവയ്ക്കാൻ മുഖ്യമായും ഇത്രമാത്രമേ വാങ്ങേണ്ടിവന്നുള്ളൂ. പുനരുപയോഗിച്ച നിർമാണവസ്തുക്കളാണ് ബാക്കി മുഴുവനും.

പഴയ വീടിന്റെ അടിത്തറയുടെ കരിങ്കല്ലുതന്നെ ഇവിടെയും അടിത്തറയായി. പഴയ ഇഷ്ടികകൊണ്ടാണ് ചുവരെല്ലാം. ചുവരിലൊരിടത്തും സിമന്റ് തേച്ചിട്ടില്ല. കുമ്മായവും മണ്ണും ഉമിയും ചേർത്തുണ്ടാക്കിയ മിശ്രിതമാണ് ചുവരില്‍ പൂശിയത്. ഇതിനു നല്ല കാവിനിറമായതിനാൽ ഒരിടത്തുപോലും പെയിന്റടിച്ചുമില്ല. പഴയ വീടിന്റെ ചുവരു പൊട്ടിച്ചപ്പോൾ കിട്ടിയ കുമ്മായച്ചാന്തും ഇതിൽ പൊടിച്ചുചേർത്തു.

reused-house-sreekaryam-trivandrum-window.jpg.image.784.410

കോൺക്രീറ്റ് ഒഴിവാക്കി പകരം മുള ഉപയോഗിച്ചാണ് രണ്ടു നിലയിലെയും ലിവിങ് ഏരിയകളുടെ മേൽക്കൂര. ബീമുകളെ തമ്മിൽ ബന്ധിപ്പിച്ച് മുളകൾ ചേർത്തുവച്ച ശേഷം മണ്ണും കുമ്മായവും ഇട്ട് അതിനുമുകളിൽ തടിപ്പലകകൾ വിരിക്കുന്ന രീതിയാണ് നടപ്പാക്കിയത്. അധികം വന്ന പഴയ പലകകളും മറ്റും ചെറിയ കഷണങ്ങളാക്കി തറയിൽ വിരിക്കുകയായിരുന്നു. പഴയ ഓടുപയോഗിച്ച് ഫില്ലർസ്ലാബ് രീതിയിലുള്ള മേൽക്കൂരയാണ് ബാക്കിയിടങ്ങളിലെല്ലാം.

മുഴുവനായും തടികൊണ്ടുള്ള ജനൽപ്പാളികളായിരുന്നു പഴയ വീടിന്. കൂടുതൽ വെളിച്ചം കടക്കാൻ മുകളിലെ പാളിക്ക് ഗ്ലാസ് നൽകി അവയൊന്ന് പരിഷ്കരിച്ചു. പുതിയ വീട്ടിലെ മൊത്തം ജനൽപ്പാളികളുടെ എണ്ണം അമ്പത് കവിയും. കാറ്റിന്റെ വരവിലും അതറിയാം. മൂന്ന് കിടപ്പുമുറികളടക്കം എല്ലാ മുറികൾക്കുമുള്ളത് പഴയ വാതിൽ തന്നെ.

ഏറെക്കുറെ ത്രികോണാകൃതിയിലുള്ള സ്ഥലത്തിന്റെ വളവുതിരിവുകൾക്കൊത്ത് വീട് രൂപപ്പെടുത്തിയതിനൊപ്പം പഴയ വീടിന്റെ ചേരുവകൾ കൂടി ഉൾക്കൊള്ളുംവിധം അകത്തളം ചിട്ടപ്പെടുത്താനും ആർക്കിടെക്ട് കൂടെനിന്നത് വീട്ടുകാർക്ക് വളരെ സഹായകമായി. തടികൊണ്ടുള്ള പഴയ സ്റ്റെയർകെയ്സ് അതുപോലെതന്നെ ഉപയോഗിക്കാനായത് ഇതിനൊരു ഉദാഹരണം മാത്രം. ഇതിന്റെ രണ്ട് പടികൾ മാത്രമേ മുറിക്കേണ്ടി വന്നുള്ളൂ. പഴയ തടികൊണ്ടാണ് കിച്ചൻ കാബിനറ്റുകളെല്ലാം. പഴയ തടികൊണ്ട് സ്വിച്ച് ബോർഡുകൾ ഡിസൈൻ ചെയ്തു നൽകിയതും ആർക്കിടെക്ട് തന്നെ.

reused-house-sreekaryam-bed.jpg.image.784.410

പണി തുടങ്ങുന്നതിനു മുമ്പേ ആനന്ദും ലക്ഷ്മിയും വീടിന്റെ പേര് തീരുമാനിച്ചിരുന്നു. ‘കൊച്ചൊരു കൊട്ടാരം’. വെറും എട്ട് മാസമേ വേണ്ടിവന്നുള്ളൂ കൊട്ടാരം പൂർത്തിയാകാൻ. 2016 ഫെബ്രുവരിയിൽ തറക്കല്ലിട്ട് പണിതുടങ്ങി. സെപ്റ്റംബറിൽ പാലുകാച്ചൽ നടത്തി.

കാരണം വളരെ സിംപിളാണ്

ഇങ്ങനൊരു പരീക്ഷണത്തിനു കാരണമെന്തെന്ന ചോദ്യത്തിന് ആനന്ദിന്റെയും ലക്ഷ്മിയുടെയും ഉത്തരം കേൾക്കുക.

“കാരണം വളരെ സിംപിളാണ്. വീടുവയ്ക്കാനായി ഭൂമിയെ നശിപ്പിക്കുന്ന ഏർപ്പാട് ഒഴിവാക്കുക. അത്രയേ വിചാരിച്ചുള്ളൂ. പരിസ്ഥിതി സംരക്ഷണത്തിനായി ഒത്തിരി പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് തോന്നി. നമ്മുടെ പ്രവൃത്തികൊണ്ട് ഭൂമിക്ക് ചെറിയൊരു കരുതല്‍ നൽകാമെങ്കിൽ അതല്ലേ നല്ലത്. പ്രകൃതിവിഭവങ്ങൾ, ഊർജം ഇതൊക്കെ കുറച്ചെങ്കിലും സംരക്ഷിക്കാനായതിൽ സന്തോഷമുണ്ട്.”

ഉത്തരം സിംപിളാണ്. പക്ഷേ, പവർഫുള്ളാണ്.

പഴയതിന് പ്രയോജനം പലത്

പഴയ തടികൊണ്ടാണ് ഇവിടത്തെ സ്വിച്ച് ബോർഡുകൾ മുഴുവൻ നിർമിച്ചത്. കിടപ്പുമുറിയിലെ കബോർഡുകൾക്ക് ബാംബൂ പ്ലൈ കൊണ്ടുള്ള ഷട്ടറുകളും നൽകി. ടെറസിലേക്കുള്ള സ്റ്റെയർകെയ്സ് മറയ്ക്കാനായി പഴയ വീടിന്റെ മച്ചിന്റെ മാതൃകയിൽ തടികൊണ്ടുള്ള ഭിത്തിയും നൽകി.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Project Facts

Area: 1890 Sqft

Architect: പി.ബി. സാജൻ

കോസ്റ്റ്ഫോർഡ്, തിരുവനന്തപുരം

costfordtvm@gmail.com

Location: ശ്രീകാര്യം, തിരുവനന്തപുരം

Year of completion: സെപ്റ്റംബർ, 2016

 

Read more Reused House Plan Renovation Ideas പ്രകൃതിസൗഹൃദ വീട്