E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 21 2017 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എസ്റ്റിമേറ്റ് ഒരു കോടി; 68000 രൂപയ്ക്ക് പണി തീർത്ത് വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയ അറ്റകുറ്റപ്പണികള്‍ അറുപത്തിയെണ്ണായിരം രൂപയ്ക്ക് പൂര്‍ത്തീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങളാണ് പുനര്‍ജനി പദ്ധതിയില്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ നവീകരിച്ചത്. 

തിരുവല്ല താലൂക്ക് ആശുപത്രിക്കും രോഗികള്‍ക്കും ഈ വിദ്യാര്‍ഥികള്‍ ചെയ്ത സേവനം ചെറുതല്ല. നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട കല്ലൂപ്പാറ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജിലെ 99 വിദ്യാര്‍ഥികളാണ് ശ്രമദാനവുമായി രംഗത്തിറങ്ങിയത്. ഉപയോഗശൂന്യമായി കിടന്ന ബയോഗ്യാസ് പ്ലാന്‍റ്, തുരുമ്പിച്ചു കിടന്ന ആംബുലന്‍സ്, ജനറേറ്റര്‍ , അന്‍പത്തിയാറ് കട്ടിലുകള്‍ , ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ , ട്രോളികള്‍ , വീല്‍ച്ചെയറുകള്‍ എന്നുവേണ്ട നന്നാക്കിയെടുക്കാവുന്നവയെല്ലാം വിദ്യാര്‍ഥികള്‍ അറ്റകുറ്റപ്പണി നടത്തി. 

വിദ്യാര്‍ഥികളെ പത്ത് യൂണിറ്റായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള പരിശീലനം നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും പുനര്‍ജനി പദ്ധതി നടപ്പിലാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.