E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പരിണാമചരിത്രത്തിലെ അത്ഭുതമായി കുഞ്ഞൻജീവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Tardigrade
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അസാധാരണ കരുത്തുകൊണ്ടും അതിജീവന ശേഷികൊണ്ടും ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച ജീവിയാണ് ടാർഡിഗ്രേഡ്. ഭൂമി തകർന്നു തരിപ്പണമായാലും അവശേഷിക്കുന്ന ഓരേയൊരു ജീവി ടാർഡിഗ്രേഡായിരിക്കും. ജീവൻ അസാധ്യമായ മൈനസ് ഇരുനൂറ്റിയെഴുപത് ഡിഗ്രി തണുപ്പിലും  നൂറ്റിയമ്പത് ഡിഗ്രി ചൂടിലും ജീവൻ നിലനിർത്താൻ ഇൗ കുഞ്ഞന് സാധിക്കും. മനുഷ്യ നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തത്ര കുഞ്ഞനാണ് ഇൗ ജീവി. തലയും ബാരൽ ആക്യതിയിലുള്ള ശരീരവും നാലുജോഡി കാലുകളും അരമില്ലീമീറ്റർ മുതൽ ഒന്നര മില്ലി മീറ്റർ വരെ വലുപ്പവുമാണ് ഇവയ്ക്ക്. 

C008/9246

അകാശത്തിൽ അതിജീവിക്കാനുള്ള കഴിവ് ടാർഡിഗ്രേഡുകൾക്കുണ്ട്. രണ്ടായിരത്തിയേഴിലാണ് ടാർഡിഗ്രേഡുകളെ ബഹിരാകാശത്തേക്ക് അയക്കാൻ നാസ  പദ്ധതിയിട്ടത്‌. പരീക്ഷണഫലം ലോകത്തെ ഞെട്ടിച്ചു. സാധാരണ ജീവികൾക്കു ജീവന്‍ നിലനിർത്താൻ ആവശ്യമായ വായു, വെള്ളം, അന്തരീക്ഷം എന്നിവ കൂടാതെ ടാർഡിഗ്രേഡുകൾക്ക് ഉപജീവനം സാധ്യമാകും എന്ന് ശാസ്ത്രലോകം കണ്ടെത്തി. ബഹിരാകാശകരടി എന്ന വിളിപ്പേരും കിട്ടി ടാർഡിഗ്രേഡുകൾക്ക്. ഇതേതുടർന്ന് പലപരീക്ഷണങ്ങളും നടത്തിയ ശാസ്ത്രഞർ ജന്തു കോശങ്ങളെ നശിപ്പിക്കുന്ന അണുവികരണങ്ങൾ പോലും ‌ഇവയെ ബാധിക്കില്ലെന്നു കണ്ടെത്തി. ഇരുപത്തിയഞ്ചു കൊല്ലമായി മഴ പെയ്യാത്ത മരൂഭൂമിയിൽ ജീവിക്കാനുള്ള കഴിവും ടാർഡിഗ്രേഡുകള്‍ക്കുണ്ട്.

ഇൗ അത്ഭുത ശക്തികളൊക്കെ ഇത്തിരികുഞ്ഞനെങ്ങനെയാണ് ലഭിക്കുന്നത് എന്നത് ശാസ്ത്രലോകത്തിനു പഠനവിഷയമാണ്. 1973ലാണ് ജർമൻ ജന്തുശാസ്ത്രഞൻ ടാർഡിഗ്രേഡുകളെ കണ്ടെത്തിയത്. സവിശേഷമായ ജനിതകഘടനയുള്ള  ടാർഡിഗ്രേഡുകളുടെ രഹസ്യങ്ങള്‍ അറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തിവരികയാണ് ശാസ്ത്രലോകം. അതിജീവനശേഷിയുടെ രഹസ്യം  കണ്ടെത്താനായാൽ അത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യമാണ് ശാസ്ത്രലോകത്തിനുമുന്നിലുള്ളത്.