E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്ത്രീകള്‍ക്കിഷ്ടപ്പെട്ട കാർ ഏത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

woman-driving
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്ത്രീകൾ വാഹനമോടിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. സ്കൂട്ടർ മുതൽ വിമാനം വരെ ഓടിക്കുന്ന സ്ത്രീകൾ ഇന്ന് നമുക്കിടയിലുണ്ട്. ആരെയും ആശ്രയിക്കാതെ സ്വന്തമായി വാഹനം ഓടിക്കുന്ന സ്ത്രീകൾ സമൂഹത്തിന് തന്നെ മാതൃകയാണ്. സ്കൂട്ടറുകളിൽ സ്ത്രീകൾക്ക് വേണ്ടി പുറത്തിറക്കുന്ന വാഹനങ്ങളുണ്ടെങ്കിലും കാറുകൾ പൊതുവെ അത്തരത്തിൽ പുറത്തിറങ്ങാറില്ല. 

women-cars.jpg.image.784.410

എന്നാൽ സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ട വാഹനവും വാഹന ബ്രാന്റും ഏതാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രിമൊൺഏഷ്യ എന്ന സിംഗപൂർ ആസ്ഥാനമായ കമ്പനി. വുമൺ‌ ഓട്ടോമോട്ടീവ് ബൈയേഴ്സ് സ്റ്റ‍ഡി എന്ന് പേരിട്ട സർവ്വേയിൽ രാജ്യത്തെ 28 നഗരങ്ങളിലെ 21 മുതൽ 45 വയസുവരെ പ്രായമായ 3945 സ്ത്രീകൾ പങ്കെടുത്തു എന്നാണ് പ്രിമൊൺഏഷ്യ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എപ്രിൽ മുതൽ ജൂൺ വരെയായിരുന്ന സർവ്വേയുടെ കാലാവധി.  

തൊണ്ണൂറുകളിൽ ഇന്ത്യയിൽ 1–2 ശതമാനം വനിതകളാണ് വാഹനം വാങ്ങിയിരുന്നത് എങ്കിൽ ഇന്നത് 10 മുതൽ 20 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ എന്താണ് തങ്ങളുടെ വാഹനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അറിയാനാണ് സർവേ നടത്തിയത് എന്നാണ് പ്രിമൊൺഏഷ്യ പറയുന്നത്. പതിനൊന്ന് ബ്രാൻഡുകളിൽ‌ നിന്നായി 80 മോഡലുകളാണ്  സർവ്വേയ്ക്ക് പങ്കെടുക്കുന്നവർ ഉപയോഗിക്കുന്നത്.  

women-cars-1.jpg.image.784.410

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ബ്രാന്റ് എന്നാണ് സർവ്വേ കണ്ടെത്തിയത്.  പ്രൊഡക്റ്റ് പെർഫോമൻസ്, ബ്രാന്റ് ഇമേജ്, ആഫ്റ്റർ സെയിൽ ആന്റ് സർവീസ്, കോസ്റ്റ് ഓഫ് ഓണർഷിപ്പ് എന്നിവ പരിഗണിച്ചാണ് ഹോണ്ടയെ തിരഞ്ഞെടുത്തത്. ഫോക്സ്‌വാഗനും നിസാനുമാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയിരിക്കുന്നത്. സർവ്വേയുടെ ഫലം ഹോണ്ടയ്ക്ക് അനുകൂലമായിരുന്നെങ്കിൽ ബ്രാൻഡ് ഇമേജിന്റെ കാര്യം മാത്രമെടുത്താൽ ഫോക്സ്‌വാഗനും ആഫ്റ്റർ സർവീസിന്റെ കാര്യത്തിൽ നിസാനും സെയിൽ‌സ് ആന്റ് ഡെലിവറിയുടെ കാര്യത്തിൽ ടൊയോട്ടയും മുന്നിട്ടു നിന്നു.  

സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട കാർ എന്ന ഖ്യാതി ഹോണ്ട സിറ്റി സ്വന്തമാക്കിയപ്പോൾ ഫോക്സ്‌വാഗൻ പോളോ രണ്ടാം സ്ഥാനത്തും നിസാൻ മൈക്ര മൂന്നാം സ്ഥാനത്തുമെത്തി. കൂടാതെ സുരക്ഷാസംവിധാനങ്ങളും സുരക്ഷിതത്വവും ഉപയോഗക്ഷമതയുമാണ് സ്ത്രീകൾ തങ്ങളുടെ വാഹനങ്ങളിൽ കൂടുതൽ ആഗ്രഹിക്കുന്നതെന്നും സർവ്വേ ഫലങ്ങളിൽ പറയുന്നു