E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പലചരക്കു വാങ്ങാൻ പോയ യുവതി നടുറോഡിൽ പ്രസവിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

women-delivery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രസവം എന്നതു ഇത്ര ലളിതമാണോ എന്നു സംശയം തോന്നും ഈ യുവതിയുടെ പെരുമാറ്റം കണ്ടാൽ. പൂർണ്ണ ഗർഭിണിയായിരിക്കെയാണ് ഒരു യുവതി പലചരക്കു സാധനങ്ങൾ വാങ്ങാൻ കടയിൽപ്പോയത്. ചൈനയിലാണു സംഭവം. നടുറോഡിൽവെച്ച് യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയും അവർ കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. യുവതി നടുറോഡിൽ പ്രസവിക്കുന്നതു കണ്ട്  സഹായത്തിനായി ആളുകൾ ഓടിക്കൂടി. അധികം വൈകാതെ സംഭവസ്ഥലത്തേക്ക് ഒരു ആംബുലൻസും മെഡിക്കൽ സ്റ്റാഫും എത്തി.

അമ്മയെയും കുഞ്ഞിനെയും അവിടെവച്ചു തന്നെ പരിശോധിച്ച് അവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്. പ്രസവിച്ച് നിമിഷങ്ങൾ കഴിഞ്ഞ് ഒരു കൈയിൽ നവജാത ശിശുവിനെയും മറുകൈയിൽ സാധനങ്ങളടങ്ങിയ കവറും പിടിച്ച് രക്തത്തിൽ കുളിച്ച വസ്ത്രവുമായി ഒരു കൂസലുമില്ലാതെ ആ യുവതി വീട്ടിലേക്കു മടങ്ങി. 

യുവതിയെക്കുറിച്ചുള്ള വാർത്തയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 2 ന് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യുന്‍ഫുവിലാണ് സംഭവം നടന്നത്. പ്രസവത്തെ അതിസങ്കീർണ്ണതയോടെ സമീപിക്കുന്ന ന്യൂജനറേഷൻ അമ്മമാർ ഈ വിഡിയോ കാണണമെന്നും പ്രസവത്തെ ഇത്ര ലഘുവായ സംഭവമാക്കിയ ആ അമ്മയെ അഭിനന്ദിക്കണമെന്നുമൊക്കെയുള്ള നിരവധി പ്രതികരണങ്ങളാണ് ഈ വാർത്തയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.