E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-prediction-23
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി: ധാർമികമൂല്യമുള്ള കാര്യങ്ങൾ ചെയ്യും. സമൂഹികരംഗത്തു സജീവമാകും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ കൂടുതലാകും. നിലവിലുണ്ടായിരുന്ന പ്രശ്നങ്ങളിൽനിന്നു മുക്തി നേടാനാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകും. അർഹതയുള്ള കാര്യങ്ങൾക്കായി അത്യന്തം പരിശ്രമിക്കും. യാത്രകൾക്കു തയാറാകും. സാമ്പത്തികമായും വിദ്യാപരമായും ഗുണാനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരം ഉണ്ടാകും. ശുഭദിനം – തിങ്കൾ.

ഭരണി: ചില പ്രത്യേക ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കും. പുതിയ ചില സൗഹൃദങ്ങൾ ഉടലെടുക്കും. പല കാര്യങ്ങളിലും ദൈവാനുകൂല്യം അനുഭവപ്പെടും. സന്താനങ്ങളുടെ കാര്യത്തിൽ‌ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. വിദ്യാർഥികൾക്കു നല്ല പ്രകടനം കാഴ്ചവയ്ക്കാ‍ൻ കഴിയും. മാതാപിതാക്കളുടെ കാര്യത്തിനായി അത്യന്തം പരിശ്രമിക്കും. വിപരീത സാഹചര്യങ്ങളെ മുന്നിൽകണ്ട് ഒഴിഞ്ഞുമാറാൻ സാധിക്കും. പൊതുവേ ഗുണാനുഭവങ്ങൾ വർധിക്കുന്ന കാലഘട്ടമാകും. ശുഭദിനം – വ്യാഴം.

കാർത്തിക: സാഹസികതാ മനോഭാവം വളരുന്ന കാലഘട്ടമാകും. മാതാവുമായി അഭിപ്രായവ്യത്യാസത്തിന് ഇടയാകും. ചെറിയതോതിലുള്ള യാത്രകൾ വേണ്ടിവരും. ഗുരുസ്ഥാനീയർക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. വാഹനം, ഗൃഹോപകരണം എന്നിവയ്ക്കു ചെറിയ തകരാറുകൾക്കു യോഗമുണ്ട്. വിദ്യാർഥികൾക്കു പ്രയത്നശീലം വർധിക്കും. മനശ്ചാഞ്ചല്യം പെട്ടെന്നുണ്ടാകുന്ന കാലഘട്ടമാകും. ക്ഷമാശീലം കുറയും. പ്രശസ്തിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യും. ശുഭദിനം – വെള്ളി.

രോഹിണി: കഴിവുകൾ പ്രകടമാക്കാൻ അവസരം ഉണ്ടാകും. വീട്ടിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്കു സാധ്യതയുണ്ട്. മുതിർന്നവർക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും. ഭൂമിസംബന്ധമായ ഇടപാടുകൾ അനുകൂലമാകും.ദൈവിക കാര്യങ്ങളിൽ താൽപര്യം കുറയും. അപ്രതീക്ഷിതമായി ധനാഗമത്തിനു യോഗമുണ്ട്. യാത്രകൾക്കു മുതിരും. പുതിയ വാഹനം, വീട് എന്നിവയ്ക്കു ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. മനസ്സമാധാനം കൈവരും. ശുഭദിനം – ഞായർ.

മകയിരം: സാമ്പത്തികമായി അത്യധികം ഗുണപ്രദമായ കാലമാണ്. സന്താനപരമായും ഗുണാനുഭവങ്ങൾ ഉണ്ടാകും. പ്രിയജനങ്ങളുടെ കാര്യത്തിൽ അധികം താൽപര്യം എടുത്തു പ്രവർത്തിക്കും. ഭൂമിസംബന്ധമായി ചില തർക്കങ്ങൾക്കു സാധ്യതയുണ്ട്. ഭാവിയിലേക്കു ഗുണകരമായ ചില തീരുമാനങ്ങളെടുക്കും. വിരോധികളിൽനിന്നു ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകും. ദൈവികകാര്യങ്ങളിൽ കൂടുതൽ താൽപര്യം ഉണ്ടാകും. കുടുംബപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. ശുഭദിനം – വ്യാഴം.

തിരുവാതിര: വ്യക്തിപരമായ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങും. തീരുമാനങ്ങൾ ഉചിതമെന്നു ബോധ്യപ്പെടും. സന്താനങ്ങൾക്ക് ഉത്തരവാദിത്തബോധം കൈവരും. സ്വന്തമായി ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ഗുരുസ്ഥാനീയർക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. വേണ്ടപ്പെട്ട ചിലരുമായി മാനസികമായ അകൽച്ചയ്ക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില ശ്രേഷ്ഠ സുഹൃത്തുക്കൾ വീട്ടിലെത്തിപ്പെടും. നാൽക്കാലികളെ വളർത്തിയാൽ നല്ലതാണ്. ശുഭദിനം – വെള്ളി.

പുണർതം: സാഹിത്യാദി കാര്യങ്ങൾ ഗുണകരമാകും. മറ്റുള്ളവരുടെ കാര്യങ്ങൾക്കായി പ്രയത്നിക്കും. സന്താനങ്ങളെക്കൊണ്ടു ഗുണാനുഭവങ്ങൾ വർധിക്കും. കിട്ടാക്കടങ്ങൾ തിരിച്ചുലഭിക്കും. ചെറിയതോതിൽ അലസത ഉണ്ടാകാ‍ൻ ഇടയുണ്ട്. വാക്കുതർക്കങ്ങളിലകപ്പെടാതെ ശ്രദ്ധിക്കണം. അറിവു വർധിപ്പിക്കാൻ കഴിയും. തൊഴിൽരംഗത്തു ചില മാറ്റങ്ങൾക്കു സാധ്യതയുണ്ട്. പുതിയ ചില കർമപദ്ധതികൾക്കു രൂപംകൊടുക്കും. 

ശുഭദിനം – വ്യാഴം.

പൂയം: കലാപരമായ കാര. വേണ്ടപ്പെട്ടവരുടെ മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടും. ദൈവിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. നിലവിലുണ്ടായിരുന്ന അലസതാ മനോഭാവം നീങ്ങി ഉത്തരവാദിത്തബോധവും ഉൽസാഹവും വർധിക്കും. അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകും. വീട്ടുകാര്യങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾക്കു സാധ്യതയുണ്ട്. ചീത്ത കൂട്ടുകെട്ടുകളിൽനിന്നു വിട്ടുനിൽക്കും. മറ്റുള്ളവരിൽനിന്നു പ്രശംസ ലഭിക്കും. 

ശുഭദിനം – വ്യാഴം.

ആയില്യം: വാക്കുകൾകൊണ്ട് അബദ്ധങ്ങൾ പറ്റാനിടയുണ്ട്. വീട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കഴിയും. പഴയ ചില സൗഹൃദങ്ങൾ പുതുക്കാൻ അവസരം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വച്ചുപുലർത്തും. സ്നേഹബന്ധങ്ങൾ സംപുഷ്ടമാകും. തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാ‍ൻ കഴിയും. പുതിയ കർമപദ്ധതികളെക്കുറിച്ച് ആലോചിക്കും. വിരുന്നു സൽക്കാരങ്ങൾക്കു യോഗമുണ്ട്. ശുഭദിനം – തിങ്കൾ.

മകം: പൊതുവേ ചെറിയതോതിൽ അലസത അനുഭവപ്പെടും. സഹോദരങ്ങൾക്കു ഗുണകരമായ കാര്യങ്ങൾ ചെയ്യും. മാതാപിതാക്കളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതു നന്നാകും. യാത്രകൾക്ക് അവസരം ലഭിക്കും. മുൻപു ചെയ്ത ചില കാര്യങ്ങളുടെ ഗുണദോഷങ്ങൾ അനുഭവിക്കും. പ്രത്യുപകാരങ്ങൾ അപ്രതീക്ഷിതമായി തിരിച്ചുലഭിക്കും. വിദ്യാർഥികൾ പ്രയത്നിക്കാൻ തയാറാകും. ചെറിയ ചില ശാരീരിക വിഷമങ്ങൾ ഉണ്ടാകും. ശ്രേഷ്ഠ ജനങ്ങളുമായി ഇടപെടും. ശുഭദിനം – വെള്ളി.

പൂരം: ഗൃഹനിർമാണങ്ങൾക്കായി ശ്രമിക്കും. കഴിവുകൾ പ്രകടമാക്കാൻ അവസരം ഉണ്ടാകും. വ്യാപാര കാര്യങ്ങളിൽ താൽപര്യം കാണിക്കും. സഹനശക്തി, സാഹസികത എന്നിവ വർധിക്കും. രാഷ്ട്രീയക്കാർ ശ്രദ്ധിക്കപ്പെടും. സ്വഭാവത്തിൽ തീക്ഷ്ണത  കൂടുതലാവും. സ്വന്തം കാര്യം ഉപേക്ഷിച്ചു മറ്റുള്ളവരുടെ കാര്യങ്ങൾ ചെയ്യേണ്ടിവരും. ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ കാര്യങ്ങൾ അനുകൂലമാകും. ശുഭദിനം – തിങ്കൾ.

പൂർണരൂപം വായിക്കാം