E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 07:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'ആർക്കും ബീഫ് കഴിക്കാം, ഇന്ത്യയ്ക്ക് പുറത്ത് ', ട്രോളന്മാരുടെ പുതിയ 'സ്റ്റാറാ'യി കണ്ണന്താനം!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kanamthanam-troll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അൽഫോൻസ് കണ്ണന്താനമാണ് സോഷ്യൽ മീഡിയ മീം ഗ്രൂപ്പുകളുടെ പുതിയ ഇഷ്ടതാരം. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അധികം മീമുകളിലൊന്നും കണ്ണന്താനം പ്രത്യക്ഷപ്പെട്ടുരുന്നില്ല. പക്‌ഷേ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇന്റർവ്യൂ പുറത്ത് വന്നതോടെ ട്രോളുകളിൽ കണ്ണന്താനം പതിയെ സ്ഥാനം പിടിക്കുകയായിരുന്നു. 

ബീഫു കഴിക്കുന്നതിനെപ്പറ്റിയുള്ള കണ്ണന്താനത്തിന്റെ പ്രസ്ഥാവന ഇപ്പോൾ ചളിയന്മാരും ട്രോളന്മാരുംകൂടി സാമൂഹിക മാധ്യമത്തിൽ ആഘോഷിക്കുകയാണ്. ബീഫ് ഇഷ്ടമുള്ളവർക്ക് അത് കഴിക്കാം എന്ന നിലപാടിൽ നിന്നു വിദേശികൾ ബീഫ് കഴിക്കണമെങ്കിൽ  അവരുടെ രാജ്യത്തുനിന്നുതന്നെ കഴിച്ചിട്ട് വരണമെന്ന നിലപാടിലേക്കുള്ള അൽഫോൻസ് കണ്ണന്താനത്തിന്റെ ചുവടുമാറ്റം വളരെപെട്ടെന്നായിരുന്നു. 

ബീഫിനെ തൊട്ടാൽ മലയാളികൾ വെറുതെ വിടുമോ? പൊറോട്ടയും ബീഫും മലയാളികളുടെ പ്രഖ്യാപിത ദേശീയ ഭക്ഷണമാണല്ലോ. മുൻപ് പലപ്പോഴും ബീഫ് വിഷയത്തിൽ തീവ്രവലതുപക്ഷ സംഘടനകളുടെ കാപട്യം  മലയാളികൾ തുറന്നു കാണിച്ചിട്ടുള്ളതാണ്. കണ്ണന്താനത്തിന്റെ പ്രസ്താവനയും മലയാളികൾ വെറുതെ വിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ കണ്ണന്താനത്തെ മലയാളികൾ പരിഹാസം കൊണ്ടുമൂടി. 

'ബിജെപി മന്ത്രിസഭയിൽ മന്ത്രിയായിക്കഴിഞ്ഞാൽ ബീഫ് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് എന്തുകഷ്ടമാണ്' എന്നു പ്രശസ്തമായ രാഹുൽ ദ്രാവിഡ് മീമിൽ ഒരു രസികൻ പോസ്റ്റ് ചെയ്യുകയുണ്ടായി. ആസ്വദിച്ചു പൊറോട്ടയും ബീഫും കഴിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോണ് വരുന്നത് വളരെ രസകരമായി മറ്റൊരു മീമിൽ അവിഷ്കരിച്ചിട്ടുണ്ട്.