കുഴിയിൽ വീഴാൻ ആരും തയ്യാറാകില്ല. എന്നാൽ, കുഴിയിൽ വീഴിത്തിയാലോ... ലക്ഷങ്ങൾ സമ്മാനവും. വിനോദവും വിജ്ഞാനവും അതിലേറെ സസ്പെൻസും നിറച്ച് കേരളക്കര നെഞ്ചേറ്റിയ ഗെയിം ഷോ സ്റ്റിൽ സ്റ്റാൻഡിങ് അതിന്റെ ചരിത്ര മുഹൂർത്തത്തിൽ. തനിക്കെതിരായ 10 ചലഞ്ചേഴ്സിനെ കുഴിയിൽ വീഴ്ത്തി, ആദ്യമായി '10 ലക്ഷം'എന്ന ഗ്രാൻഡ് പ്രൈസ് നേടിയിരിക്കുകയാണ് ഈ ആഴ്ചയിലെ ദി റിയൽ ഹീറോ, അഖിൽ ആർ നായർ.
ജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ചോദ്യങ്ങൾക്ക് ആകെ ഉള്ളത് 20 നിമിഷങ്ങൾ മാത്രം. അടിതെറ്റിയാൽ ഏതു നിമിഷവും ട്രാപ്ഡോറിലൂടെ പുറത്തേയ്ക്ക്. വാശിയേറിയ ഈ കളിക്കളത്തിൽ 10 സമർഥരായ എതിരാളികളെ തോൽപിച്ചാണ് അഖിൽ ആദ്യ വിജയകിരീടം ചൂടിയത്. പമ്പയാറിന്റെ ഓളങ്ങൾ തഴുകുന്ന ആറന്മുളയിൽ നിന്നെത്തിയ അഖിൽ ഒരു ബി ടെക്ക് ബിരുദധാരിയാണ്. തന്റെ സിവിൽ സർവീസ് സ്വപ്നത്തിനായ് പരിശ്രമിക്കുന്നതിനിടയിലാണ് അഖിൽ സ്കൈലൈൻ സ്റ്റിൽ സ്റ്റാൻഡിങ് വേദിയിലെത്തുന്നത്.
അറിവിന്റെ അങ്കത്തട്ടിലെ ഈ കിടിലൻ പോരാട്ടം കാണാനായി മറക്കാതെ കാണൂ. സ്കൈലൈൻ സ്റ്റിൽ സ്റ്റാൻഡിങ് ശനി-ഞായർ ദിവസങ്ങളിൽ രാത്രി 8:30 ന് മഴവിൽ മനോരമയിൽ..