‘മലയാളി പയ്യൻമാർക്ക് എന്തിനാണ് സിക്സ് പാക്ക്’ എന്നു പൊതുവേ എല്ലാവരും പറഞ്ഞു കേൾക്കാറുള്ള ഡയലോഗാണ്. സിക്സ് പാക്ക് ഒന്നും മലയാളിപ്പെൺകുട്ടികളുടെ വിവാഹ സങ്കൽപ്പത്തിൽ ഒരു ഘടകമേ അല്ല എന്നു പറയാറുണ്ട് ചിലർ. പക്ഷെ കല്യാണച്ചെക്കന് സിക്സ് പാക്കുണ്ടെങ്കിൽ വിവാഹ ഫോട്ടോഷൂട്ടിൽ കിടുവാണെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയ പറയുന്നത്. യദു, താര എന്നിവരുടെ വിവാഹ വിഡിയോ ആണ് ഇതിന് കാരണം. കല്യാണച്ചെക്കൻ സിനിമാ സ്റ്റൈലിൽ തന്റെ നവവധുവുമായി പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കിടുന്ന ഗാനം കണ്ടുനോക്കൂ... സിക്സ് പാക്കിലെ രണ്ട് പാക്കെങ്കിലും കിട്ടിയാൽ മതിയായിരുന്നുവെന്ന് ചില സിംഗിൾ പാക്കു കാരും വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നു.
ആദം ജോൺ എന്ന പുതിയ ചിത്രത്തിലെ ‘ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു...’എന്ന മനോഹരമായ ഗാനമാണ് പശ്ചാത്തലത്തിൽ. ഏതായാലും അഞ്ച് ലക്ഷത്തിനടുത്ത് വ്യൂവേഴ്സുമായി വൈറലാകുകയാണ് ഈ വിഡിയോഒരു ഉഗ്രൻ വിഷ്വൽ ബ്യൂട്ടിയാണ് വ്യത്യസ്തമായ ഈ വിവാഹ വിഡിയോ. കാണാം.